Latest NewsNewsIndia

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് മാവോയിസ്റ്റുകൾ രംഗത്ത്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കമ്യൂണിസ്റ്റ് ഭീകരർ രംഗത്ത്. കർഷക പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് കമ്യൂണിസ്റ്റ് ഭീകരരും ഖാലിസ്ഥാനികളുമാണെന്ന കേന്ദ്രസർക്കാർ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ റിപ്പോർട്ടുകൾ.

Read Also : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരസ്യമായി ട്രോളി പ്രമുഖ ടിക്കറ്റിംഗ് പോർട്ടലായ ബുക്ക് മൈ ഷോ

നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് പ്രസ്താവന പുറത്തിറക്കി. മൂന്ന് വ്യത്യസ്ത മാവോയിസ്റ്റ് സംഘടനകളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. മോദി സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കരുതെന്ന് കമ്യൂണിസ്റ്റ് ഭീകരർ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന സംഭവങ്ങൾ പ്രതിപക്ഷത്തെ റൗലക്ട് ആക്ടാണ് ഓർമ്മിപ്പിക്കുന്നതെന്നും റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി വളരെ സമാധാനപരമായാണ് നടന്നതെന്നും സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി വക്താവ് അഭയ് പറഞ്ഞു.

കാർഷിക നിയമങ്ങൾ കോർപ്പറേറ്റ് കമ്പനികളെ സഹായിക്കാനാണെന്ന് മാവോയിസ്റ്റ് സംഘടനകൾ ആരോപിച്ചു. നിയമങ്ങൾ പിൻവലിക്കണമെന്ന് ക്രാന്തികാരി ആദിവാസി മഹിള സംഘടൻ ദണ്ഡകാരണ്യ നേതാവ് റണിത ഹിചമി, ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടൻ നേതാവ് വിജയ് മാർക്കം എന്നിവർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button