Latest NewsNewsIndiaBusiness

സെന്‍സെക്‌സ് 930 പോയിന്റായി ഉയര്‍ന്നു : ബജറ്റ് ദിനത്തിൽ ഓഹരിവിപണിയിൽ മുന്നേറ്റം

തുടര്‍ച്ചയായ ആറുദിവസത്തെ നഷ്ടത്തിനൊടുവിൽ വിപണി മുന്നേറുകയാണ്

മുംബൈ: ചരിത്രത്തിലെ ആദ്യ പേപ്പർ രഹിത ബജറ്റവതരണം നടക്കുന്നതിനൊപ്പം ശ്രദ്ധ നേടി ഓഹരി വിപണിയും.തുടര്‍ച്ചയായ ആറുദിവസത്തെ നഷ്ടത്തിനൊടുവിൽ വിപണി മുന്നേറുകയാണ്. സെന്‍സെക്‌സ് 930 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 260 പോയിന്റും ഉയർന്നു. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കിലും 347 ഓഹരികള്‍ നിലവിൽ നഷ്ടത്തിലാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read : വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയുടെ ആദ്യഘട്ട പണി പൂർത്തികരിച്ചു , ടാറിങ് രണ്ടാഴ്ചയ്ക്കു ശേഷം

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഗെയില്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നി ഓഹരികളാണ് നേട്ടത്തിലുള്ളത്. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ എന്നി ഓഹരികളാണ് നഷ്ടത്തിലുള്ളത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ വിവിധ സെക്ടറുകള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button