Latest NewsKeralaIndiaNews

ബോംബിനും തോക്കിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് മനസ്സിലാക്കിയവരുടെ പുതിയ തന്ത്രമാണ് ലൗ ജിഹാദ്: അഡ്വ.ടി.പി.സിന്ധുമോള്‍

ഭീകരവാദത്തിന്റെ പുതിയ സ്‌നേഹപ്രകടനമാണ് ലൗ ജിഹാദ് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോള്‍

ലൗ ജിഹാദ് ഭീകരവാദത്തിന്റെ പുതിയ സ്‌നേഹപ്രകടനമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോള്‍. ബോംബിനും തോക്കിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് തിരിച്ചറിഞ്ഞവരുടെ പുതിയ തന്ത്രമാണ് ലൗ ജിഹാദെന്ന് സിന്ധുമോൾ വ്യക്തമാക്കി. ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച ഹൃദയം പണയം വയ്ക്കരുത് എന്ന ആന്റീ ലൗ ജിഹാദ് കാമ്ബയിന്റെ ഭാഗമായി സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

Also Read:15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു; മുത്തുമണിക്കും ഭർത്താവിനും ആശംസാപ്രവാഹം

സ്‌നേഹം എന്ന വികാരം ഭീകരതക്ക് വേണ്ടി ഉപയോഗിക്കുക എന്നരീതിയിലേക്ക് മാറിയിരിക്കുകയാണ്. ഇത് ആധുനിക ലോകത്തെ ഞെട്ടിച്ച വിഷയമാണ്. പ്രണയം എതിർക്കേണ്ടതല്ല, സ്വീകരിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ, പ്രണയത്തിന്റെ മറവിലെ ജിഹാദ് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. അതുകൊണ്ടാണ് ന്യൂനപക്ഷമോര്‍ച്ച ഹൃദയവും പ്രണയവും പണയം വയ്ക്കരുത് എന്ന് ആവശ്യപ്പെടുന്നതെന്നും സിന്ധു പറഞ്ഞു.

പത്തനംതിട്ടയില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ ന്യുനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജിതോമസ് അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ സിനഡ് പ്രമേയം പാസാക്കിയതിലൂടെ ഈ വിഷയത്തിലെ ആശങ്കയുടെ വലുപ്പം മനസിലാക്കാം എന്ന് മുഖ്യാതിഥി ലോക ക്രിസ്ത്യന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ കെന്നഡി കരിമ്ബിന്‍കാലായില്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button