Latest NewsNewsIndia

തൃണമൂൽ കോൺഗ്രസ് ഉപേക്ഷിച്ചു എത്തുന്നവർക്ക് മുന്നിൽ പുതിയ നിലപാടുമായി ബിജെപി

തൃണമൂലിന്‍റെ ബി ടീമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. മന്ത്രിമാർ ഉൾപ്പെടെ പല അംഗങ്ങളും പാർട്ടി ഉപേക്ഷിച്ചു ബിജെപിയിൽ അംഗത്വം എടുത്തുക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് ബിജെപി. നേതാക്കളെ കൂട്ടത്തോടെയെത്തിച്ച്‌​ തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ്​ ബിജെപിയുടെ പുതിയ നിലപാട്​. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടെന്നാണ്​ ബിജെപിയുടെ തീരുമാനമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ്‌ വിജയ് വാര്‍​ഗിയ പറഞ്ഞു.

read also:ആരോഗ്യമന്ത്രി ലജ്ജയില്ലാത്ത പരിഹാസ പാത്രമായി മാറി; കോവിഡ് കാര്യത്തിൽ കേരളത്തിന്റെ വിചത്ര രീതിയെക്കുറിച്ചു വി മുരളീധരന്‍

”തൃണമൂലിന്‍റെ ബി ടീമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ക്ലീന്‍ ഇമേജില്ലാത്ത പല തൃണമൂല്‍ നേതാക്കളും ബിജെപിയിലെത്തുകയാണ്​. പല തരത്തിലുള്ള ആരോപണങ്ങള്‍ അഭിമുഖീകരിക്കുന്ന നേതാക്കള്‍ ബിജെപിയില്‍ എത്തുന്നതിനെ ജനങ്ങള്‍ അംഗീകരിക്കില്ല​.ഇനി മുതല്‍ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താന്‍ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാര്‍ട്ടിയിലേക്ക്​ എത്തിക്കുക”- വിജയ വര്‍ഗീയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button