NattuvarthaLatest NewsKeralaNews

കോവിഡ് ചികിത്സാ സഹായം ; പൊലീസുകാർക്ക് ഇനി നൽകില്ലെന്ന് എഡിജിപി

എന്നാൽ ഉത്തരവിനെതിരെ സേനയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്

നെടുങ്കണ്ടം : പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിയിരുന്ന കോവിഡ് ചികിത്സാ സഹായം നിർത്തലാക്കി. എഡിജിപിയുടെ പുതിയ ഉത്തരവിലാണ് നടപടി. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്നു ചികിത്സാ ചെലവിനായി 5000 രൂപയാണ് നല്കിക്കൊണ്ടിരുന്നത്.
ഇനി ഈ തുക നൽകേണ്ടതില്ലെന്ന് എഡിജിപിയുടെ നിർദേശം.

വാക്സീൻ വിതരണം തുടങ്ങിയതാണു സഹായം നിർത്തിയതിനു കാരണമെന്നു എഡിജിപി മനോജ് ഏബ്രഹാമിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ ഇതിനെതിരെ സേനയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉത്തരവ് പിൻവലിക്കണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button