KeralaLatest NewsNews

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് അനുകൂല വിധി

അപകട ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ടരാമന് നൽകാമെന്ന് കോടതി

മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി കോടതി ഉത്തരവ്. ബഷീറിൻ്റെ മരണത്തിന് ഇടയാക്കിയ ദൃശ്യങ്ങൾ അടങ്ങിയ സിഡി പ്രതിക്ക് നൽകാമെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് കോടതിയുടേതാണ് നിർദ്ദേശം.

കേസിൽ ഏറ്റവും ശക്തമായ തെളിവുകളാണിത്. പൊലീസ് സമർപ്പിച്ച ഈ ദൃശ്യങ്ങൾ തനിക്ക് കാണണമെന്ന വെങ്കിട്ടരാമൻ്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് രണ്ട് സിഡികൾ ആണ് പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ പ്രതിക്ക് കാണാമെന്ന് അനുവാദം നൽകിയിരിക്കുന്നത്.

Also Read:സി.പി.എമ്മി‍ന്‍റെ ലീഗ് വിരോധം വിടുവായത്തമല്ല; ഹിന്ദു വോട്ടുബാങ്ക് നിലനിര്‍ത്താനുള്ള അറ്റകൈ പ്രയോഗമാണെന്ന് എം.ടി.രമേശ്

ദൃശ്യങ്ങൾ നൽകാൻ തടസ്സമില്ലെന്ന് ഫൊറൻസിക് ഡയറക്ടർ അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി. ദൃശ്യങ്ങൾ നൽകാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ കീഴിലുള്ള വിഷയത്തിൽ ആർക്കും ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ചാണ് കെ.എം ബഷീർ മരണപ്പെടുന്നത്. 2019 ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button