KeralaNattuvarthaLatest NewsNews

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; നാലുപേർ അറസ്റ്റിൽ

സമൂഹമാധ്യമം മുഖേന യുവാക്കൾ പ്ലസ് വൺ വിദ്യാഥിനിയെ പരിചയപ്പെടുകയായിരുന്നു

ഓയൂർ : സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 4 യുവാക്കൾ അറസ്റ്റിൽ. നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കൽ പുത്തൻവീട്ടിൽ റഫീഖ് (22), പള്ളിമൺ ജനനിയിൽ ജയകൃഷ്ണൻ (21), നെടുമ്പന മുട്ടക്കാവ് ദേവീകൃപയിൽ അഭിജിത് (21),പഴങ്ങാലം ഇടനാട് റീന ഭവനിൽ ഹൃദയ് (19) എന്നിവരാണ് അറസ്റ്റിലായത്.

സമൂഹമാധ്യമം മുഖേന യുവാക്കൾ പ്ലസ് വൺ വിദ്യാഥിനിയെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് പ്രതികളിൽ ഒരാളായ ഹൃദയിന്റെ വീട്ടിൽ വച്ച് 4 പേരും ചേർന്ന് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button