NattuvarthaLatest NewsNews

ഗുണ്ടാ നേതാവിന്‍റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി

മാവേലിക്കര: ആലപ്പുഴയില്‍ ഗുണ്ടാ നേതാവിന്‍റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. കെപി റോഡിൽ പരിശോധന നടത്തുകയായിരുന്ന വള്ളികുന്നം എസ് ഐ ഷെഫീഖിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായാണ് ആഡംബര കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നത്.

കായംകുളം ഭാഗത്തു നിന്നും കറ്റാനം ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ കാറിന് പൊലീസ് കൈകാട്ടിയെങ്കിലും നിർത്താതെ പോവുകയുണ്ടായി. ഇതോടെ പൊലീസ് സംഘം അതിസാഹസികമായി കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു ഉണ്ടായത്. കാർ മൂന്നാം കുറ്റിയിലുള്ള പെട്രോൾ പമ്പിലേക്ക് കയറ്റിയതിനു ശേഷം ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button