KeralaLatest NewsNewsCrime

മകൻ അച്ഛനെ തലക്കടിച്ച് കൊന്ന സംഭവം; പ്രതി പിടിയിൽ

പാലക്കാട് നെല്ലായയിൽ അച്ഛനെ തലക്കടിച്ച് കൊന്ന സംഭവത്തിൽ മകന്‍ അറസ്റ്റിൽ ആയിരിക്കുന്നു. നെല്ലായ പള്ളിപ്പടി സ്വദേശി വാപ്പുട്ടി ഹാജിയാണ് കൊല്ലപ്പെട്ടത്. മകൻ അഫ്സലിനെയാണ് ചെര്‍പ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാവിലെ 8. 30 ഓടെ ആണ് കൊലപാതകം നടന്നിരിക്കുന്നത്.

കുടുംബ വഴക്കിനെ തുടർന്ന് ഇളയ മകൻ അഫ്സൽ വാപ്പുട്ടി ഹാജിയെ കമ്പി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. 68 കാരനായ വാപ്പുട്ടി ഹാജിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button