Latest NewsNewsInternational

ടിക്ക് ടോക് താരങ്ങളെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു

കറാച്ചി : കറാച്ചിയിലെ ഗാർഡൻ മേഖലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. മുഷ്‌കൻ, അമീർ, രെഹാൻ, സജദ് എന്നിവരാണ് മരിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ടിക്‌ ടോക്കിലും സജീവമായ താരങ്ങളാണിവർ.

Read Also : ബാലഭാസ്കറിന്റെ മരണം : അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം, കലാഭവൻ സോബിക്കെതിരെയും കേസ്

കാറിൽ പോകുന്നതിനിടെയായിരുന്നു നാലംഗ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ഗാർഡൻ മേഖലയിലെ അങ്കലസാരിയ ആശുപത്രിയ്ക്കടുത്ത് വെച്ചായിരുന്നു അക്രമി സംഘം ഇവരെ ആക്രമിച്ചത്. ഓടിക്കൊണ്ടിരുന്ന കാർ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം.

പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യക്തപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button