Latest NewsNewsIndia

ബംഗാളിൽ തളർന്ന് തൃണമൂൽ കോൺഗ്രസ് ; എംഎൽഎ ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത : ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം തൃണമൂലിൽ നിന്നും എംഎൽഎ സ്ഥാനം രാജി വെച്ച ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു.

തൃണമൂലിൽ നിന്നും നേരത്തെ ബിജെപിയിൽ എത്തിയ മുകുൾ റോയ്, സുവേന്ദു അധികാരി എന്നിവരുടെ സാനിധ്യത്തിലായിരുന്നു ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നത്. താൻ രണ്ട് തവണ എം എൽ എ ആയ വ്യക്തിയാണ്. കഴിഞ്ഞ നാല് വർഷക്കാലമായി പ്രവർത്തന സ്വാതന്ത്ര്യം ഇല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് താൻ രാജി വെച്ച് ബിജെപിയിൽ ചേരുന്നതെന്ന് ദീപക് ഹൽദാർ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് എം എൽ എമാരായ റജിബ് ബാനർജി, ബൈശാലി ഡാൽമിയ, പ്രബീർ ഘോഷാൽ, രതിൻ ചക്രവർത്തി, രുദ്രനീൽ ഘോഷ് തുടങ്ങിയവർ രാജി വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button