Latest NewsKeralaNattuvarthaNews

യുവതിയെ പീഡിപ്പിച്ച കേസ് ; അഞ്ചുപേർ അറസ്റ്റിൽ

വർഷങ്ങളായി ഇവർ യുവതിയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു

കിളിമാനൂർ: മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ സ്വദേശികളായ ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ്(25), ഈന്തന്നൂർ കോളനിയിൽ മനു (31), ചരുവിള വീട്ടിൽ അനീഷ്(27), കിഴക്കുംകര വീട്ടിൽ നിഷാന്ത്(24), ചരുവിള പുത്തൻ വീട്ടിൽ അനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്.

വർഷങ്ങളായി ഇവർ യുവതിയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കിളിമാനൂർ ഐഎസ്എച്ച്ഒ: കെ.ബി.മനോജ്കുമാർ, എസ്ഐ:ജി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button