Latest NewsUAENewsGulf

യുഎഇയില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം;2 മരണം, നിരവധി പേർക്ക് പരിക്ക്

ദുബൈ: അല്‍ ഖൈല്‍ റോഡില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി ദുബൈ പൊലീസ് പറയുകയുണ്ടായി. 10 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്‍ച രാവിലെ 6.30ഓടെയാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു.

ബസുകളിലൊന്ന് ഓടിക്കൊണ്ടിരുന്ന ലേനില്‍ നിന്ന് പെട്ടെന്ന് മറ്റൊരു ലേനിലേക്ക് മാറിയതാണ് അപകട കാരണമായതെന്ന് സ്ഥലം പരിശോധിച്ച വിദഗ്ധര്‍ കണ്ടെത്തുകയുണ്ടായി. ലേന്‍ മാറിയ ബസ് ആദ്യം മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടമാക്കുകയുമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button