Latest NewsNewsIndia

പ്രധാനമന്ത്രി ഉപയോഗിച്ച ഈ വാക്ക് ; 2020ലെ ഓക്‌സ്ഫോഡിന്റെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തു

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പ്രമുഖര്‍ ഉപയോഗിച്ച വാക്കും 'ആത്മനിര്‍ഭര്‍ത'യാണ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച ‘ആത്മനിര്‍ഭര്‍താ’ എന്ന വാക്കിനെ 2020ലെ ഓക്‌സ്ഫോഡ് ലാംഗ്വേജസിന്റെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തു. കൊവിഡ് കാലത്തെ അതിജീവിക്കാനാവശ്യമായ പാക്കേജുകളെ കുറിച്ചുള്ള പ്രഖ്യാപനത്തിലാണ് പ്രധാനമന്ത്രി ‘ആത്മനിര്‍ഭര്‍താ’ എന്ന വാക്ക് ഉപയോഗിച്ചത്. 2019ല്‍ ‘സംവിധാന്‍’ ആയിരുന്നു പാനല്‍ തിരഞ്ഞെടുത്ത ഹിന്ദി വാക്ക്. 2018ല്‍ ‘ശക്തി’യും 2017ല്‍ ‘ആധാറു’മായിരുന്നു ഓക്‌സ്ഫോര്‍ഡ് ഹിന്ദി വാക്കുകള്‍.

ഒരു വര്‍ഷത്തിലെ സംഭവവികാസങ്ങളെയും മാറ്റങ്ങളെയും എല്ലാം പ്രതിനിധീകരിക്കുന്ന വാക്കാണ് ആ വര്‍ഷത്തെ ഹിന്ദി വാക്കായി പാനല്‍ തിരഞ്ഞെടുക്കുക. ഈ പദത്തിന് രാജ്യത്തെ സംസ്‌കാരമായും ഇഴയടുപ്പമുണ്ടാകണം എന്നതും നിര്‍ബന്ധമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും വ്യവസായ മേഖലയേയും തിരിച്ചു കൊണ്ടു വരാന്‍ സ്വയം പര്യാപ്തതയാണ് വേണ്ടത് എന്ന ആഹ്വാനത്തില്‍ നിന്നാണ് ‘ആത്മനിര്‍ഭര്‍താ’ എന്ന വാക്ക് ശ്രദ്ധേയമാകുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പ്രമുഖര്‍ ഉപയോഗിച്ച വാക്കും ‘ആത്മനിര്‍ഭര്‍ത’യാണ്. മഹാമാരിക്ക് മമ്പില്‍ രാജ്യത്തെ ധൈര്യപൂര്‍വ്വം നിര്‍ത്തിയ വാക്കാണ് ‘ആത്മനിര്‍ഭര്‍താ’ എന്നും ഓക്‌സ്ഫോര്‍ഡ് ലാംഗ്വേജസ് പറഞ്ഞു. കൃതിക അഗര്‍വാള്‍, പൂനം നിഗം സഹയ്, ഇമോഗന്‍ ഫോക്‌സല്‍ എന്നിവരടങ്ങുന്ന പാനലാണ് ‘ആത്മനിര്‍ഭര്‍ത’യെ 2020 വര്‍ഷത്തെ ഹിന്ദി വാക്കായി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button