Latest NewsKeralaNews

നരേന്ദ്ര മോദിയെ പുകഴ്ത്തുന്നവരെ സംഘിയാക്കുന്ന ഇന്ത്യാ വിരുദ്ധരെ ജനങ്ങള്‍ എന്നോ തള്ളിക്കളഞ്ഞിരിക്കുന്നു ; കുറിപ്പ്

മോദിജി ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ ജോലി നോക്കുന്നു

നരേന്ദ്ര മോദിയെ പുകഴ്ത്തുന്നവരെ സംഘിയാക്കുന്ന ഇന്ത്യാ വിരുദ്ധരെ ജനങ്ങള്‍ എന്നോ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് രാജീവ് മേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇതേ കുറിച്ച് രാജീവ് മേനോന്‍ നീണ്ട കുറിപ്പ് എഴുതിയത്.

രാജീവ് മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം…

” കഥ ഇത്രയേ ഉള്ളൂ

തൊണ്ണൂറു ശതമാനം വരുന്ന രാജ്യസ്‌നേഹികളായ സാധാരണക്കാരായ ഇന്ത്യക്കാര്‍, സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് അല്ല. രണ്ടോ മൂന്നോ ശതമാനമോ മറ്റോ ഉള്ള മോദിജി അധികാരത്തില്‍ ഇരിക്കുന്നതു കൊണ്ടു മാത്രം ഇന്ത്യാ വിരോധികളായവരാകട്ടെ, ഇരുപത്തിനാല് മണിക്കൂറും സോഷ്യല്‍ മീഡിയയില്‍ പെറ്റു കിടക്കുകയും ചെയ്യുന്നു. (കൂടുതല്‍ മലയാളികള്‍ ആയിരിക്കും). ആരെങ്കിലും ഇന്ത്യയെ അനുകൂലിച്ചോ, മോദിജിയെ അഭിനന്ദിച്ചോ ഒരു പോസ്റ്റിട്ടാല്‍ ടി ഹൃദയക്കടി ടീമുകള്‍ ഉടന്‍ ഭയന്ന് വിറയ്ക്കുന്നു. അഥവാ ആ പോസ്റ്റില്‍ ആകൃഷ്ടരായി ആരെങ്കിലും മോദിഫാന്‍ ആയാലോ എന്നതാണ് ടിയാന്മാരുടെ പേടി.

‘എന്ത്? നരേന്ദ്രമോദിയെ പുകഴ്ത്തുകയോ? വച്ചേക്കില്ല നിന്നെ ഞങ്ങള്‍’ എന്ന മട്ടില്‍ അങ്ങനെയുള്ള പോസ്റ്റുകളില്‍ കീടങ്ങള്‍ പാഞ്ഞെത്തുന്നു. പോസ്റ്റ്മാനെ തെറി വിളിക്കുന്നു, സംഘിയാക്കുന്നു, മനുസ്മൃതി മുതല്‍ സവര്‍ക്കറെ വരെ ടി പോസ്റ്റിനടിയില്‍ എടുത്തിട്ട് അലക്കുന്നു. നഖശിഖാന്തം പോസ്റ്റുമാന് നേരെ ആക്രമണം അഴിച്ചു വിടുന്നു. തങ്ങള്‍ ഏതോ വലിയ യുദ്ധം വിജയിച്ചു എന്ന മട്ടില്‍ ടി സോഷ്യല്‍ ആട്ടിവിട്ട് മൂഢന്മാര്‍ ആഹ്‌ളാദിക്കുന്നു. ഇന്ത്യയിലെ രണ്ടോ മൂന്നോ ശതമാനം ജനങ്ങള്‍ എന്ന് പറയുമ്പോള്‍ അത് തന്നെ ഏകദേശം അഞ്ചു കോടിയോളം വരുമല്ലോ?. അകത്തിരുന്നു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യയാണ്. ഒരു മോദി വിരുദ്ധ പോസ്റ്റിന് 150 K ലൈക്ക് എന്നൊക്കെ കാണുമ്പോള്‍ ഇന്ത്യയെ എടുത്തു കുടഞ്ഞു എന്നൊക്കെ സോഷ്യല്‍ ആട്ടിവിട്ടന്മാര്‍ക്ക് തോന്നും. ഇന്ത്യയില്‍ മൊത്തം ജനസംഖ്യയെ വച്ച് നോക്കുമ്പോള്‍ ലോകം മുഴുവന്‍ ചിതറിക്കിടക്കുന്ന ആ വെര്‍ച്യുല്‍ സ്‌പെയ്‌സിലെ കളക്ടീവ് 150k എന്നത് നിസ്സാരമായൊരു സംഖ്യ മാത്രമാണ് എന്നത് ആലോചിക്കാനുള്ള ബുദ്ധിയൊന്നും അതുങ്ങള്‍ക്കില്ല.

സ്വയം എഴുതിക്കൂട്ടുന്ന വെര്‍ച്യുല്‍ ലോകത്തെ മോദി വിരുദ്ധ/ബിജെപി വിരുദ്ധ പോസ്റ്റുകള്‍ വായിച്ച്, ആ മൂഢന്മാര്‍ ചിന്തിച്ചു സന്തോഷിച്ചു കൊണ്ടേയിരിക്കുന്നു തങ്ങളുടെ രാപകലുകള്‍ ആഹ്‌ളാദഭരിതമാകുന്നു. ഇന്ത്യ മൊത്തം മോദിജിയ്ക്ക് എതിരാണ് എന്ന് അവര്‍ സ്വയം ധരിച്ച് മതി മറക്കുന്നു. മോദി വിരുദ്ധ പോസ്റ്റിന് ലൈക്ക് വരുന്ന വരവ് കണ്ടോ?. മോദിയുടെ കാലം കഴിഞ്ഞു, കര്‍ഷര്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ പോകുന്നു. സിഎഎ ഒരിക്കലും നടപ്പാക്കില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മോദി പച്ച തൊടില്ല. ഫെയ്സ്ബുക്കിലും ട്വിറ്ററിലും അവര്‍ തന്നെ തിരിച്ചും മറിച്ചും എഴുതിയിടുന്ന പോസ്റ്റുകള്‍ വായിച്ച് അവര്‍ മനോരാജ്യങ്ങളില്‍ മുഴുകുന്നു. അത് യാഥാര്‍ത്ഥ്യമാണെന്ന് സ്വയം സങ്കല്‍പ്പിച്ച് മെഴുകുന്നു. ഇലക്ഷന്‍ വരുമ്പോള്‍ ഇതേ ടീമുകള്‍ മോദി വിരോധം വച്ച് എക്സിറ്റ് പോളുകള്‍ നടത്തി, ബി ജെപിയുടെ കാലം ദേ അവസാനിക്കാന്‍ പോകുന്നു. എന്ന് പറഞ്ഞ് മനുഷ്യര്‍ക്ക് മനസ്സിലാകാത്ത കണക്കുമായി വരുന്നു. ടിവിയില്‍ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നു.

ഇന്ത്യ എന്നത് ഒരു വികാരമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ബാക്കി തൊണ്ണൂറ്റി അഞ്ചു ശതമാനം നിശ്ശബ്ദരായി അവരുടെ ജോലിയുമായി മുന്നോട്ടു പോകുന്നു. ഇലക്ഷന്‍ വരുമ്പോള്‍, ഇന്ത്യക്ക് ഗുണമുള്ളത് ആരെക്കൊണ്ടാണ് എന്ന പൂര്‍ണ്ണ ബോധ്യത്തോടെ പോയി വോട്ടു ചെയ്യുന്നു. ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണമെങ്കില്‍ ആരെ ജയിപ്പിക്കണം എന്ന് ആ രാജ്യസ്‌നേഹികളായ ജനങ്ങള്‍ക്ക് അറിയാം. മോദിയും ടീമും ജയിച്ചു കയറുന്നു. പിറ്റേന്ന് മുതല്‍ ടി സോഷ്യല്‍ മീഡിയ ആട്ടിവിട്ടുകള്‍/ജീവികള്‍ കരച്ചില്‍ തുടങ്ങുന്നു. ഇവിഎം ചതിച്ചു, വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി, പണം കൊടുത്ത് വോട്ടര്‍മാരെ വശത്താക്കി, അങ്ങനെ ആ രോദനം കാലങ്ങളോളം നീണ്ടു പോകുന്നു. നേരായ മാര്‍ഗത്തില്‍, ഇലക്ഷനിലൂടെ ഇനി ഒരിക്കലും മോദിജിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല എന്ന് ഉറപ്പുള്ള ഹൃദയക്കടി/അസൂയാലു സോഷ്യല്‍ മീഡിയ ജീവികള്‍ ഇന്ത്യയില്‍ നടക്കുന്ന ഏതെങ്കിലും സമരത്തെ അതിന്റെ ന്യായവശങ്ങളൊന്നും നോക്കാതെ ഏറ്റു പിടിക്കുന്നു. വീണ്ടും, പോസ്റ്റ് ഇടുന്നു. ഹാഷ് ടാഗ് കാമ്പയിന്‍ നടത്തുന്നു. ഒച്ചപ്പാടുണ്ടാക്കുന്നു. ഞങ്ങള്‍ ജയിക്കാന്‍ പോകുന്നു എന്ന് മനോരാജ്യം മെനയുന്നു.

ബാക്കി തൊണ്ണൂറ്റി അഞ്ചു ശതമാനം ഇന്ത്യക്കാര്‍ നിശ്ശബ്ദരായി അവരുടെ ജോലി എടുക്കുന്നു. മോദിജി ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ ജോലി നോക്കുന്നു. അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അവരുടെ വീട്ടു പടിക്കല്‍ എത്തിക്കുന്നു. ഇടയ്ക്ക് മന്‍ കി ബാത്തില്‍ വന്നു പറയാനുള്ള കാര്യങ്ങള്‍ ജനങ്ങളോട് പറയുന്നുന്നു. ഒപ്പം മറ്റാരുടെയും കണ്ണില്‍ പെടാതെ പോയ തമിഴ്നാട്ടിലെ ബാര്‍ബറോടും, വേമ്പനാട്ടു കായല്‍ വൃത്തിയാക്കുന്ന രാജപ്പന്‍ ചേട്ടനോടും സംസാരിക്കുന്നു. ഇന്ത്യയുടെ ആത്മാവില്‍ വരെ അത് ചെന്ന് തൊടുന്നു. അങ്ങനെ അഞ്ചാറ് കൊല്ലം കൊണ്ട്, ഒരിക്കലും പൊളിയാത്ത വിധത്തില്‍ ജനങ്ങളുടെ ഇടയില്‍ ഉറച്ച ഒരു രാഷ്ട്രീയ അടിത്തറ പണിതെടുക്കുന്നു. വീണ്ടും ഇലക്ഷന്‍ നടക്കുന്നു. മോദിജിയുടെ ടീം വിജയിക്കുന്നു. ഞങ്ങളാണ് ഉത്തരം താങ്ങുന്ന പല്ലികള്‍ എന്നാണ് സോഷ്യല്‍ മീഡിയ തുറന്നു വച്ച് ആ ഫോണില്‍ പെറ്റു കിടക്കുന്ന ഇന്ത്യാ വിരുദ്ധരായ ആ അല്‍പ്പജീവികളുടെ ചിന്ത. സത്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പുളയ്ക്കുന്ന ആ രണ്ടുമൂന്നു ശതമാനം ഇന്ത്യാ വിരുദ്ധരെ ഇന്ത്യയിലെ ജനങ്ങള്‍ എന്നോ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന സത്യം അവര്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അവര്‍ കുത്തിത്തിരുപ്പു പണികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

കഥ കഴിഞ്ഞു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button