Latest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ ആക്രമണം;16 സൈനികർ കൊല്ലപ്പെട്ടു

കാബുൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 സുരക്ഷ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക്​ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഉത്തര അഫ്​ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ്​ ജില്ലയിലെ സൈനിക പോസ്​റ്റിനു നേരെയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്.

രണ്ട്​ സൈനികരെ ഭീകരർ ബന്ധിയാക്കിയതായി പ്രവിശ്യ കൗൺസിൽ അംഗം റബ്ബാനി റബ്ബാനി അറിയിക്കുകയുണ്ടായി. അടുത്തിടെ സമാധാന ശ്രമങ്ങൾ തുടരവേയാണ് അഫ്​ഗാനിൽ ആക്രമണങ്ങളും ഉയർന്നത്.​​

shortlink

Related Articles

Post Your Comments

Related Articles


Back to top button