Latest NewsKeralaNewsIndia

“ഭാരതത്തെ സ്നേഹിക്കുന്ന 130 കോടി ജനങ്ങൾ സച്ചിന്റെ കൂടെയാണ്” : നടൻ കൃഷ്ണകുമാർ

കൊച്ചി∙ കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി നടൻ കൃഷ്ണകുമാർ.

Read Also : കേരളത്തിലെ കോവിഡ് വ്യാപനം : അമ്പരപ്പിക്കുന്ന സർവേ റിപ്പോർട്ടുമായി ഐ സി എം ആർ

“ക്രിക്കറ്റ് ലോകത്തിലെ ഇതിഹാസങ്ങളിൽ ഒരു ഇന്ത്യകാരനും ഉണ്ട്… അതാണു സച്ചിൻ ടെൻദുൽകർ .. രണ്ടു ദിവസം മുൻപേ വരെ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ്റിലെ ദൈവമായിരുന്നു. തികഞ്ഞ ദേശസ്നേഹിയായ അദ്ദേഹം ഭാരതത്തിത്തിന്റെ നന്മക്കായി സംസാരിച്ചു. ഭാരതം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്തു. അതും ഭാരതത്തിനെതിരെ രാജ്യ വിരുദ്ധ ശക്തികളുടെ പണം പറ്റി നമ്മുടെ രാജ്യത്തിനകത്തു ആരാജകത്വം സൃഷ്ട്ടിക്കാൻ മറ്റുരാജ്യങ്ങളിൽ നിന്നും ആഹ്വാനം ചെയ്തവർക്കെതിരെ. അവർക്കെതിരെ ശബ്ദമുയർത്തി എന്ന ഒറ്റക്കാരണത്താൽ ഇന്ന് അദ്ദേഹത്തിനെതിരെ നവമാധ്യമങ്ങളിൽ മറ്റും മോശം പരാമർശങ്ങൾ ചിലർ തൊടുത്തു വിടുന്നുണ്ട്. അവസാനമായി ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തകർ സച്ചിന്റെ ചിത്രത്തിൽ കരി ഓയിൽ പ്രകടനം നടത്തി. ഇതെല്ലാം ആർക്കു വേണ്ടി ? ആരെ സുഖിപ്പിക്കാൻ.? “, കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ഭാരതത്തെ സ്നേഹക്കുന്ന 130 കോടി ജനങ്ങൾ സച്ചിന്റെ കൂടെയാണ്. ഇത്തരം നീച പ്രവർത്തികൾ സച്ചിനോടുള്ള സ്നേഹം കൂട്ടുകയെ ഉള്ളു.. യശസ്സ് വീണ്ടും ഉയർത്തും.. ദേശസ്‌നേഹികൾക്ക് ഇത് ശക്തി കൂട്ടും. സംഘടിക്കും.. യഥാർത്ഥ ദേശദ്രോഹികൾ ആരെന്നു രാജ്യം തിരിച്ചറിഞ്ഞു.. ഉണരുക ദേശസ്നേഹികളെ.. രാജ്യത്തിനകത്തും പുറത്തുമുള്ള രാജ്യദ്രോഹികൾക്കെതിരായി പ്രതികരിക്കുക”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

https://www.facebook.com/100043940928787/posts/271401247667904/

shortlink

Related Articles

Post Your Comments

Related Articles


Back to top button