KeralaLatest NewsNewsBusiness

മൂലമറ്റം വൈദ്ദുതി നിലയത്തിൽ ഒരു വർഷത്തിനിടെ നാലാമത്തെ പൊട്ടിത്തെറി; കാലാവധി കഴിഞ്ഞ ആറ് ജനറേറ്ററുകൾ, ജീവനക്കാർ ഭീതിയിൽ

പൊട്ടിത്തെറികൾ തുടർകഥ ആയതോടെ അപകട മുനമ്പിൽ ആണ് ജീവനക്കാരും ഉദ്ധ്യോഗസ്ഥരും

മൂവാറ്റുപുഴ: ഇടുക്കി മൂലമറ്റം വൈദ്ദുതി നിലയത്തിൽ കഴിഞ്ഞ ദിവസം പൊട്ടിത്തെറി ഉണ്ടായതിൻ്റെ വിശദവിവരങ്ങൾ പുറത്ത്. ഒരു വർഷത്തിനിടെ ഇത് നാലാമത്തെ പൊട്ടിത്തെറിയാണ് റിപോർട്ട് ചെയ്യുന്നത്. ആയുർദൈർഘ്യം കഴിഞ്ഞ ആറു ജനറേറ്റർകൾ ഉൾപ്പെടെ ഉള്ളവയുടെ കാലപ്പഴക്കമാണ് പൊട്ടിത്തെറിക്ക് പിന്നിൽ എന്നാണ് സൂചന. പൊട്ടിത്തെറികൾ തുടർകഥ ആയതോടെ അപകട മുനമ്പിൽ ആണ് ജീവനക്കാരും ഉദ്ധ്യോഗസ്ഥരും.

Also Read:1963 മുതൽ മഹാരാഷ്ട്രയിലും 2013മുതൽ പഞ്ചാബിലും നിലവിൽ വന്ന കാർഷിക നിയമത്തെ ഇപ്പോൾ എതിർക്കാനുള്ള കാരണം?

വൈദ്ദുതി നിലയത്തിലെ ഒരു ജനറേറ്റർനു 25 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിട്ടുള്ളത്. പരമാവധി രണ്ടുലക്ഷം മണിക്കൂർ പ്രവർത്തിക്കും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇപ്പോൾ നിലവിൽ പ്രവർത്തിക്കുന്നവയുടെ കാലപ്പഴക്കം 35 വർഷവും മൂന്നുലക്ഷം മണിക്കൂറും പിന്നിട്ടവയാണ്. നിലയത്തിലുള്ള ജനറേറ്റർകൾ തുടർച്ചയായി ആഴ്ചകളോളം പ്രവർത്തിപ്പിക്കേണ്ടതും മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങൾക്കു ശേഷം മാത്രം പ്രവർത്തനം നിർത്തുന്ന രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ടതുമാണ്. എന്നാൽ സംസ്ഥാനത്തെ വൈദ്ദുതി ആവശ്യാനുസരണം നിരവധി തവണ നിർത്തുകയും പ്രവർത്തിപ്പിക്കുകയും ചെയുന്നത് ജനറേറ്ററിൻ്റെ ആയുസ്സിനെ ബാധിച്ചിട്ടുണ്ട്.

നിലയത്തിൽ ഒന്നാം ഘട്ട നവീകരണം അടുത്തിടെയാണ് പൂർത്തിയായത്. വെള്ളിയാഴ്ച നാലാം നമ്പർ ജനറേറ്റർ ആയിസുലേറ്റർ ആണ് പൊട്ടിത്തെറിയുണ്ടായത്. ജീവനക്കാർ ഓടിമാറിയതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പൊട്ടിതെറിയോടെ നിലയത്തിലെ എല്ലാജനറേറ്ററുകളും പ്രവർത്തനം നിലച്ചു. പ്രവർത്തനം ഭാഗികമായി പുനഃസ്ഥാപിച്ചു. മൂന്ന് ,നാലു ജനറേറ്ററുകൾ കൂടുതൽ പരിശോധനയ്ക്ക് ശേഷം ഈയാഴ്ചയോടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും കെ സ് ഇ ബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button