Latest NewsNewsInternational

ചിമ്പാന്‍സികള്‍ ചത്തൊടുങ്ങുന്നു ; അജ്ഞാത രോഗത്തെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍

ടാകുഗാമയില്‍ പ്രത്യേക ചില കാലാവസ്ഥയിലാണ് ചിമ്പാന്‍സികളില്‍ രോഗം പ്രത്യക്ഷപ്പെടുന്നത്

ആഫ്രിക്ക : ആഫ്രിക്കന്‍ രാജ്യമായ സീറ ലിയോണില്‍ ചിമ്പാന്‍സികള്‍ അജ്ഞാത രോഗം ബാധിച്ച് ചത്തൊടുങ്ങുന്നു. ബാക്ടീരിയ രോഗമാണ് ചിമ്പാന്‍സികളുടെ മരണത്തിന് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. രോഗത്തിന് സാര്‍സിന ബാക്ടീരിയ ബാധയുമായി സാമ്യമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പഠനസംഘം നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാകുഗാമയില്‍ പ്രത്യേക ചില കാലാവസ്ഥയിലാണ് ചിമ്പാന്‍സികളില്‍ രോഗം പ്രത്യക്ഷപ്പെടുന്നത്. ഇ.എന്‍.ജി.എസ് (എപ്പിസൂട്ടിക് ന്യൂറോളജിക് ആന്‍ഡ് ഗാസ്‌ട്രോഎന്ററിക് സിന്‍ഡ്രോം) എന്നാണ് രോഗത്തെ വിദഗ്ധര്‍ വിളിയ്ക്കുന്നത്. നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. സീറ ലിയോണിലെ ടാകുഗമ വന്യജീവി സങ്കേതത്തില്‍ മാത്രം 2005 മുതല്‍ 56 ചിമ്പാന്‍സികളാണ് ഈ രോഗം ബാധിച്ച് മരിച്ചത്. ചികിത്സ നല്‍കിയിരുന്നെങ്കിലും ഫലം ചെയ്തിരുന്നില്ല.

ജനിതകപരമായി മനുഷ്യന്റെ ഏറ്റവും അടുത്തു നില്‍ക്കുന്ന ജീവി വര്‍ഗമാണ് ചിമ്പാന്‍സി. അതിനാല്‍ രോഗം മനുഷ്യരിലേക്ക് പടരുമോയെന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്. കാലാവസ്ഥയും സാഹചര്യവും രോഗ വ്യാപനത്തെ സ്വാധീനിക്കുമെന്നും ജാഗ്രത വേണമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button