Latest NewsNewsIndia

ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ചെന്നൈ: വി.കെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തമിഴ്നാട് സര്‍ക്കാര്‍ . കാഞ്ചീപുരത്ത് 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14 ഏക്കര്‍ ഭൂമി, മൂന്ന് വസതികള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബിനാമി കമ്പനികളുടെ പേരിലാണ് സ്വത്തുക്കള്‍ ശശികല വാങ്ങിയിരുന്നത്. ഇളവരശിയുടേയും സുധാകരന്റേയും ഉടമസ്ഥതയിലുളള കമ്പനികളുടെ പേരിലായിരുന്നു സ്വത്തുകള്‍.

Read Also : കോവിഡ് പോരാട്ടത്തില്‍ ശുഭ സൂചന ; 24 മണിക്കൂറിനിടെ മരണങ്ങള്‍ ഇല്ലാതെ 15 സംസ്ഥാനങ്ങള്‍

ശശികല ചെന്നൈയില്‍ എത്തിയതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ നടപടി. ചെന്നൈയിലുളള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു. ബംഗളൂരുവില്‍ നിന്ന് 21 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ഒടുവിലാണ് ശശികല ചെന്നൈയിലെത്തിയത്. 62 ഇടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button