Latest NewsKeralaNewsIndia

തമിഴ്‌നാട്, കേരളം തുടങ്ങി അഞ്ച്​ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; ​ തീയതികള്‍ ഈ മാസം 15ന്​ ശേഷം പ്രഖ്യാപിക്കും

തമിഴ്​നാട്​, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ്​ ഒറ്റ ഘട്ടമായി നടത്തുമെന്നാണ്​ റിപ്പോര്‍ട്ട്​.

നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ. ഈ അഞ്ച്​ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശത്തേയും തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ ഈ മാസം 15 ന് ശേഷം പ്രഖ്യാപിക്കും.

അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കും. പശ്ചിമ ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമീഷ​െന്‍റ തെക്കന്‍ സംസ്ഥാനങ്ങളിലെ പര്യടനം ഫെബ്രുവരി 15 ന് അവസാനിച്ചതിനുശേഷം നാല് സംസ്ഥാനങ്ങളുടെയും ഒരു കേന്ദ്രഭരണ പ്രദേശത്തി​െന്‍റയും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ്​ വിവരം.

read also:ട്വിറ്ററിനെതിരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം

തമിഴ്​നാട്​, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ്​ ഒറ്റ ഘട്ടമായി നടത്തുമെന്നാണ്​ റിപ്പോര്‍ട്ട്​. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആറ് മുതല്‍ എട്ട് ഘട്ടങ്ങളിലായും അസമില്‍ ര​ണ്ട്​ മുതല്‍ മൂന്ന്​ ഘട്ടങ്ങളിലായും നടക്കാനാണ്​ സാധ്യത. എല്ലാ സംസ്ഥാനങ്ങളിലും വോ​ട്ടെണ്ണല്‍ ഒരേ ദിവസം നടക്കുമെന്നും സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button