COVID 19KeralaLatest NewsIndiaNewsInternational

ലോകത്തിന്‍റെ രക്ഷകനായി ഇന്ത്യ ; 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ഒരുങ്ങുന്നത് 24 മില്യൺ വാക്‌സിൻ ഡോസുകൾ

ന്യൂഡൽഹി : ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ്‌ പ്രതിരോധത്തിലും കൊറോണ വാക്സിന്‍ നിര്‍മ്മാണത്തിലും ഇന്ത്യ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകളില്‍ രണ്ടെണ്ണത്തിന് ഇതിനോടകം ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Read Also : മലയാള സിനിമ മേഘലയില്‍ ജിഹാദി പ്രവര്‍ത്തനങ്ങൾ ശക്തമെന്ന് സംവിധായകൻ രാജസേനൻ 

ഫെബ്രുവരി മാസത്തിൽ 23.75 മില്യൺ വാക്സിൻ ഡോസുകൾ വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കാൻ കേന്ദ്ര സർക്കാർ ഇന്ന് അനുമതി നൽകി. കരാർ അടിസ്ഥാനത്തിൽ 25 രാജ്യങ്ങളിലേയ്ക്കായി വാക്‌സിൻ കയറ്റി അയയ്ക്കാനാണ് തീരുമാനം. സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ഇത് സംബന്ധിച്ച് അനുമതി നൽകിയിരിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ ഇതുവരെ 20 രാജ്യങ്ങളിലേയ്ക്കായി 16.7 മില്യൺ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിൽ 6.3 മില്യൺ ഡോസുകൾ കൊറോണ പ്രതിരോധ സഹായങ്ങൾക്കായും 10.5 മില്യൺ ഡോസുകൾ കരാർ അടിസ്ഥാനത്തിലുമാണ് നൽകിയിരിക്കുന്നത്. ബംഗ്ലാദേശ്, മ്യാന്മാർ, ഭൂട്ടാൻ, നേപ്പാൾ, അഫ്ഗാനിസ്താൻ, ശ്രീലങ്ക, ബഹ്‌റിൻ, ഒമാൻ, ബാർബഡോസ്, ഡൊമിനിക്ക ഉൾപ്പെടെ 13 രാജ്യങ്ങൾക്കാണ് കൊറോണ പ്രതിരോധ സഹായങ്ങൾക്ക് വേണ്ടി ഇന്ത്യ വാക്‌സിൻ വിതരണം ചെയ്തത്. ബ്രസീൽ, മൊറോക്കോ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിലും വാക്‌സിൻ നൽകിയിരുന്നു.

എന്നാൽ കഴിഞ്ഞ മാസം വിതരണം ചെയ്തതിന്റെ ഇരട്ടി ഡോസുകൾ കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സൗദി അറേബ്യ, ബ്രസീൽ, മൊറോക്കൊ, മ്യാന്മർ, നേപ്പാൾ, നിക്കാറഖ്വ, മൊറീഷ്യസ്, ഫിലിപ്പീൻസ്, സെർബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾക്കാകും ഈ മാസം കരാർ അടിസ്ഥാനത്തിൽ വാക്‌സിൻ നൽകുക. എന്നാൽ കാനഡയേ ഈ പട്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരു മില്യൺ വാക്‌സിൻ ഡോസുകൾക്കായാണ് കാനഡ അപേക്ഷ നൽകിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button