Latest NewsNewsIndia

കൊവിഡ് സെന്ററായി ഉപയോഗിച്ചിരുന്ന കോളജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

വാരാണസി : കൊവിഡ് സെന്ററായി ഉപയോഗിച്ചിരുന്ന കോളജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. കോളജിലെ ഒരു ക്ലാസ് മുറിയിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹം ആരുടേതാണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല.

Read Also : സംസ്ഥാനത്ത് കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്

കൊവിഡ് കാലത്ത് തെരുവിൽ അന്തിയുറങ്ങിയിരുന്നവർക്ക് അഭയകേന്ദ്രമായിരുന്നു ഈ കോളജ്. വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടെത്തിയത്. കോളജിനു പിന്നിൽ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് ഒരു കളിസ്ഥലം നിർമ്മിക്കാൻ അധികൃതർ പദ്ധതിയിട്ടിരുന്നു. ഇതിൻ്റെ ഭാഗമായി കോളജ് ക്യമ്പസും മറ്റും വൃത്തിയാക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ മൃതദേഹം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button