Latest NewsInternational

ട്രംപ് പറഞ്ഞത് വെറുതെയല്ല, കോവിഡുമായി ഒരു ബന്ധവുമില്ലെന്ന് ചൈനയെ വെള്ള പൂശി റിപ്പോര്‍ട്ട് നല്‍കി ലോകാരോഗ്യ സംഘടന

ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം.

വുഹാന്‍: ചൈനയ്ക്കും വുഹാന്‍ ലാബിനും കോവിഡുമായി ഒരു ബന്ധവുമില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിക്കുകയാണ് ലോകാരോഗ്യ സംഘടന. ട്രംപ് ആവർത്തിച്ചു പറഞ്ഞതുപോലെ ചൈനയ്ക്ക് വെള്ളപൂശല്‍ റിപ്പോര്‍ട്ട് നല്‍കി ലോകാരോഗ്യ സംഘടനയും രാജ്യത്തു നിന്നും വലിയുകയാണ്. കൊറോണ വൈറസ് വന്നത് ഇറക്കുമതി ചെയ്ത ഫ്രോസന്‍ മീറ്റില്‍ നിന്നമാണെന്ന വാദമാണ് ചൈനയ്ക്ക് പിന്നാലെ ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദരായ ഗവേഷകരും ഏറ്റുപാടുന്നത്.

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌ മനസ്സിലാക്കാന്‍ ഇറക്കുമതി ചെയ്ത ഫ്രോസന്‍ മീറ്റിനെ കുറിച്ച്‌ കൂടല്‍ ഗവേഷണം ആവശ്യമാണ്. ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള പഠനങ്ങളും അനിവാര്യമാണെന്നും ലോകാരോഗ്യ സംഘട തലവന്‍ പീറ്റര്‍ ബെന്‍ എംബാറെക്ക് പറഞ്ഞു.ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം.

read also: “ജീവിക്കാനുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ടു , ദയാവധം അനുവദിക്കണം” ; മുഖ്യമന്ത്രിയോട് ലാസ്​റ്റ്​ ഗ്രേഡ്​ ഉദ്യോഗാർത്ഥികൾ

ഇക്കാര്യത്തില്‍ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു. നാലാഴ്ച നീണ്ട പരിശോധനയ്ക്കു ശേഷം ചൈനയില്‍നിന്നു മടങ്ങുന്നതിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് പീറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മുന്‍ അണേരിക്കന്‍ പ്രസിഡന്റ് ട്രംപ് അടക്കമുള്ള ലോക നേതാക്കള്‍ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമവുമായി രംഗത്ത് വന്നു.

ലോകാരോഗ്യയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്ന രാജ്യമായ അമേരിക്ക നേരത്തെ തന്നെ പറഞ്ഞതാണ് സംഘടനയുടെ റിപ്പോര്‍ട്ട് ചൈനയെ വെള്ളപൂശല്‍ മാത്രമായിരിക്കും നടക്കുക എന്ന്. എന്തായാലും അതു പോലെ തന്നെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button