രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഷഹ്ബാസ് നദീമിനായിരുന്നു അവസരം നല്‍കിയത്. എന്നാല്‍ മത്സരത്തില്‍ യാതൊരുവിധ പ്രഭാവവും കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചില്ല. ഇതോടെ രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കുവാന്‍ ടീം മാനേജ്‌മൻറ്റ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
Read Also: വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കാനായി ആവശ്യപ്പെട്ട് ബിസിസിഐ
ഇതുമായി ബന്ധപ്പെട്ടുള്ള സൂചന നായകൻ വിരാട് കോഹ്‍ലി ആദ്യ ടെസ്റ്റിന് ശേഷമുള്ള പ്രസ് കോണ്‍ഫ്രന്‍സില്‍ നല്‍കുകയും ചെയ്തു. എടുത്ത തീരുമാനത്തില്‍ യാതൊരുവിധ കുറ്റബോധവും തങ്ങള്‍ക്കില്ലെന്നും മുന്നോട്ട് പോകുമ്പോള്‍ വൈവിധ്യമാര്‍ന്ന ബൗളിംഗ് കൊണ്ടുവരുന്ന കോമ്പിനേഷനുകള്‍ ടീം ഉപയോഗിക്കുമെന്നും ബാറ്റില്‍ നിന്ന് കുത്തിത്തിരിയുന്ന പന്തുകള്‍ എറിയുവാന്‍ സാധിക്കുന്ന കുല്‍ദീപിനെ മത്സരത്തില്‍ ഉപയോഗിച്ചേക്കാമെന്ന് കോഹ്‍ലി പറഞ്ഞു.
Read Also: സ്വത്തിനു വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി
ഓഗസ്റ്റ് മുതല്‍ ബയോ ബബിളില്‍ തുടരുന്ന താരമാണ് കുല്‍ദീപ്. യുഎഇയില്‍ ഏതാനും ഐപിഎല്‍ മത്സരങ്ങളിലും ഓസ്ട്രേലിയയില്‍ ചില ടൂര്‍ മത്സരങ്ങളിലും മാത്രമാണ് താരം ഇതുവരെ ഈ കാലയളില്‍ പങ്കെടുത്തത്.
Post Your Comments