KeralaLatest NewsNews

‘ഷാനീ.. ഒന്നുകില്‍ മിണ്ടാതിരിക്കാന്‍ പറ..’ സിപിഎം നേതാക്കളുടെ ധാർഷ്ട്യം പ്രകടമാകുന്ന വീഡിയോ തരം​ഗമാകുന്നു

സര്‍ക്കാരിന്റെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത എം.നൗഷാദ് എംഎല്‍എയോടാണ് വിഷ്ണു കണ്ണീരോടെ അനുഭവം പറഞ്ഞത്.

കൊച്ചി: സംസ്ഥാനത്തെ തൊഴിലില്ലാത്ത യൗവനങ്ങളുടെ ദൈന്യതയും സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യവും പ്രകടമാകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരം​ഗമാകുന്നു. മനോരമ ന്യൂസ് ‘കൗണ്ടര്‍പോയിന്റില്‍’ ഉദ്യോ​ഗാര്‍ത്ഥി എം വിഷ്ണുവിന്റെ വാക്കുകളും അതിനോടുള്ള സിപിഎം എംഎല്‍എ എം നൗഷാദിന്റെ പ്രതികരണവുമാണ് കേരളത്തിലെ യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത എം.നൗഷാദ് എംഎല്‍എയോടാണ് വിഷ്ണു കണ്ണീരോടെ അനുഭവം പറഞ്ഞത്.

വിഷ്‌ണുവിന്റെ വാക്കുകൾ: ‘സാര്‍, ഞങ്ങളുടെ ജീവിതമാണ് ഈ ലിസ്റ്റ്. കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയില്‍ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാര്‍. അങ്ങനെയാണ് ഈ റാങ്ക് ലിസ്റ്റില്‍ വന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി ആദ്യ റാങ്കുകള്‍ നിങ്ങളെ പോലെയുള്ളവര്‍ വാങ്ങിയെടുത്തപ്പോള്‍ ഞങ്ങളെ പോലെ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവര്‍ പിന്നിലോട്ട് ആയിപ്പോയി സാര്‍…’ എന്നാൽ അവതാരകയോട് മിണ്ടാതിരിക്കാന്‍ പറയൂ എന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.

Read Also: ക്രിക്കറ്റ് ദൈവത്തിന് പിന്തുണയുമായി ആയിരങ്ങൾ വീടിനു പുറത്ത്

എന്നാൽ കണ്ണീരോടെ ഉദ്യോഗാര്‍ഥി എം.വിഷ്ണു പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. വിഡിയോ പങ്കുവച്ച്‌ പ്രതിഷേധം അറിയിച്ച്‌ വി.ടി.ബല്‍റാം എംഎല്‍എ അടക്കമുള്ളര്‍ രംഗത്തെത്തി. ‘ഷാനീ.. ഒന്നുകില്‍ മിണ്ടാതിരിക്കാന്‍ പറ.. അല്ലെങ്കില്‍ വീണ്ടും മിണ്ടാതിരിക്കാന്‍ പറ..’ ബല്‍റാം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button