Latest NewsKeralaNattuvarthaNews

കാൽനട യാത്രക്കാർക്ക് ഭീഷണിയായി തകർന്നു കിടക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ

സ്ലാബുകൾ തകർന്നുകിടക്കുന്നതാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നത്

ഒറ്റപ്പാലം : തകര്‍ന്നു കിടക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഒറ്റപ്പാലം നഗരത്തിൽ ഗാന്ധിപ്രതിമയ്ക്കുസമീപമാണ് നടപ്പാതയ്ക്കുമുകളിലെ സ്ലാബുകൾ തകർന്നുകിടക്കുന്നതാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നത്.

പാലക്കാട് കുളപ്പുള്ളി പാതയിൽ നഗരത്തിലെ വീതി കുറവായ ഭാഗമാണിത്. ഗതാഗതത്തിരക്കേറിയ സ്ഥലത്ത് വാഹനങ്ങൾ കയറിയാണ് അഞ്ചോളം സ്ലാബുകൾ തകർന്നുകിടക്കുന്നത്. നേരത്തെ നിരവധിവാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇതുപോലെത്തന്നെ നഗരത്തിൽ പലഭാഗത്തും നടപ്പാതകൾക്കുമുകളിൽ സ്ലാബുകൾ തകർന്നുകിടക്കുന്നുണ്ട്.

രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥലത്ത് പുതിയ സ്ലാബുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുവിഭാഗം അസി. എൻജിനിയർ ആർ. രാജേഷ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button