Latest NewsNewsInternational

പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങള്‍ അസാധാരണമായി വളരുന്നു, ഇതിനു സമീപമെത്തുന്ന ആര്‍ക്കും മരണം സംഭവിക്കും

ശാസ്ത്രജ്ഞരെ കുഴക്കി ഈ പാറക്കൂട്ടം

പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങള്‍ അസാധാരണമായി വളരുന്നു, ഇതിനു സമീപമെത്തുന്ന ആര്‍ക്കും മരണം സംഭവിക്കും . ശാസ്ത്രജ്ഞരെ കുഴക്കി ഈ പാറക്കൂട്ടം. സൈബീരിയയിലെ ഇര്‍കൂട്സ്‌ക് എന്ന സ്ഥലത്താണ് ഈ നിഗൂഢ പാറക്കെട്ടുകള്‍ ഉള്ളത്. കഴുകന്‍ കൂടിന്റേതിന് സമാനമായ രൂപമാണ് . 1949ല്‍ ഈ പ്രദേശത്ത് ഗവേഷണം നടത്തിയ വാഡിം കൊല്പകൊവ് എന്ന ശാസ്ത്രജ്ഞനാണ് ഈ സവിശേഷ പാറക്കൂട്ടം കണ്ടെത്തിയത്. പാറ്റംസ്‌കീ ക്രേറ്റര്‍ എന്നാണ് ചുണ്ണാമ്പ് കല്ലുകള്‍ അടങ്ങിയ ഈ പാറക്കൂട്ടത്തില്‍ പേര്. ഇതിന് 250 കൊല്ലത്തോളം പഴക്കമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

read also : ഹിമപര്‍വ്വതം തിളച്ചുമറിയുന്നു

അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായതാകാം എന്ന വാദമുണ്ടെങ്കിലും പാറക്കൂട്ടത്തിന്റെ സമീപപ്രദേശങ്ങളിലൊന്നും അഗ്നിപര്‍വ്വതങ്ങള്‍ ഇല്ലാത്തതിനാല്‍ ഗവേഷകര്‍ അത് തള്ളിക്കളയുന്നു. ഈ പ്രദേശത്തെ നാട്ടുകാര്‍ ആകട്ടെ ദുഷ്ടശക്തികളുടെ വിഹാരകേന്ദ്രമാണ് ഇവിടമെന്ന് വിശ്വസിക്കുന്നു. ഈ പാറ ക്കൂട്ടത്തിന് സമീപമെത്തുന്ന മൃഗങ്ങളെ പിന്നീട് കാണാതായതായും ഇവിടെയെത്തുമ്പോള്‍ ശരീരത്തിന് ഊര്‍ജ്ജം അപ്പാടെ നഷ്ടപ്പെടുന്നതായുമെല്ലാം പലര്‍ക്കും അനുഭവപ്പെട്ടിട്ടുള്ളത് നാട്ടുകാരുടെ ഭയത്തിന് ആക്കം കൂട്ടുന്നുണ്ട്.

ഇതിനെല്ലാം പുറമേ ഗവേഷണത്തിന് ഭാഗമായി ഒരിക്കല്‍ ഈ പാറക്കൂട്ടത്തില്‍ മുകളില്‍ കയറിയ ഒരു ഗവേഷകന്‍ അവിടെവച്ചുതന്നെ ഹൃദയസ്തംഭനം മൂലം മരണമടയുകയും ചെയ്തിരുന്നു. പാറക്കൂട്ടത്തിന് ചലനം ഉണ്ടാകുന്നുണ്ടെന്നും ഇടയ്ക്കിടെ ഉയരുകയും താഴുകയും ചെയ്യാറുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

പാറക്കൂട്ടത്തിനു സമീപമുള്ള മരങ്ങള്‍ അസാധാരണമായി വളരുന്നതാണ് ഗവേഷകരെ കുഴക്കുന്ന മറ്റൊരു കാര്യം. ഇതിനു സമീപമെത്തുന്ന ആര്‍ക്കും മരണം സംഭവിക്കും എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. എന്നാല്‍, ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്നത് ഇതുവരെ ആര്‍ക്കും കണ്ടെത്താനായിട്ടില്ല.

 

shortlink

Post Your Comments


Back to top button