Latest NewsIndia

ശശികലയുടെ 900 കോടിയുടെ സ്വത്തുക്കള്‍ കൂടി സർക്കാർ കണ്ടുകെട്ടി: വേഷത്തിൽ ജയലളിതയെ അനുകരിച്ച് ചിന്നമ്മ

ശശികലയുമായി ഇന്നു കൂടിക്കാഴ്‌ച നടത്തുമെന്നു ഡി.എം.ഡി.കെ. നേതാവ്‌ പ്രേമലത വിജയകാന്ത്‌ പ്രഖ്യാപിച്ചു.

ചെന്നൈ: നാലുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ, മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികല എ.ഐ.എ.ഡി.എം.കെയുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി “ത്യാഗത്തലൈവി ചിന്നമ്മ” ശശികല കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി തേടി. അതേസമയം ശശികലയുടെ 200 കോടിയുടെ സ്വത്തുക്കള്‍ കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. ഇതോടെ 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

ബെനാമി ആക്‌ട് പ്രകാരമാണ് നടപടി. തിരുവാരൂരില്‍ ശശികലയുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, ഭൂമി, കെട്ടിടങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.അനധികൃത സ്വത്ത് വഴിവാങ്ങിയ വസ്തുതകള്‍ കണ്ടുകെട്ടാന്‍ 2014 ല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ സര്‍ക്കാറിന്റെത് പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്നാട് സര്‍ക്കാരിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം പ്രതികരിച്ചു.

അതേസമയം ജയില്‍മോചനത്തിന് ശേഷം തമിഴ്നാട്ടിലേക്ക് തിരിച്ചെത്തിയ ശശികല രണ്ടില ചിഹ്നവും അണ്ണാഡിഎംകെ പാര്‍ട്ടിയും വീണ്ടെടുക്കാന്‍ നിയമപോരാട്ടമാണ് നടത്തുന്നത്.പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം എന്ന് ആരോപിച്ച്‌ കോടതിയെ സമീപിക്കനാണ് ശശികലയുടെ നീക്കം. ഇതിനിടെ ആണ് ഒത്തുതീർപ്പ് ശ്രമങ്ങളും.

read also: ഉത്തരാഖണ്ഡ് പ്രളയത്തിന് കാരണം കണ്ടെത്തി , ആശങ്കകൾക്കിടെ കാണാതായ 6 തൊഴിലാളികള്‍ തിരിച്ചെത്തി

നിലവില്‍ ജയലളിതയെ അനുമസ്മരിപ്പിക്കുന്ന വസ്ത്രധാരണവും കാറിലുമാണ് സംസ്ഥാന പര്യടനത്തിനായി തയാറെടുക്കുന്നത്. അതേസമയം ശശികലയുമായി ഇന്നു കൂടിക്കാഴ്‌ച നടത്തുമെന്നു ഡി.എം.ഡി.കെ. നേതാവ്‌ പ്രേമലത വിജയകാന്ത്‌ പ്രഖ്യാപിച്ചു. പാര്‍ട്ടി സ്‌ഥാപകനും നടനുമായ വിജയകാന്തിന്റെ ഭാര്യയാണു പ്രേമലത. സീറ്റ്‌ വിഭജനം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ എ.ഐ.എ.ഡി.എം.കെ. മുന്നണിയുമായി ഡി.എം.ഡി.കെ. ഇടഞ്ഞുനില്‍ക്കുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button