Latest NewsUAENewsGulf

“അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം”; പ്രവാസികളോട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ അടിയന്തര പ്രാധാന്യം ഇല്ലാത്തവ ആണെങ്കില്‍ യാത്ര കഴിവതും മാറ്റിവയ്ക്കുകയോ പകരം , കോണ്‍സുലേറ്റ് വാഗ്ദാനം ചെയ്യുന്ന വിവിധ ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫെബ്രുവരി 11-ന് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.

Read Also: ഗ്രാമത്തിന് മുകളിലായി തടാകം; ഞെട്ടലോടെ ഉത്തരാഖണ്ഡ്; ദൃശ്യങ്ങള്‍ പുറത്ത്

സമൂഹ മാധ്യമ ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു ഉപദേശത്തില്‍, രാജ്യത്തെ അധികാരികള്‍ പുറപ്പെടുവിക്കുന്ന എല്ലാ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read Also: സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യൻ സൈന്യം

“മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതുസമ്മേളനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ യുഎഇ ആരോഗ്യ വകുപ്പ് അധികാരികള്‍ പുറപ്പെടുവിക്കുന്ന പ്രതിരോധ നടപടികളും മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടത് യുഎഇയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും ഉത്തവാദിത്വമാണ്”
– കോണ്‍സുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button