Latest NewsNewsIndia

24 മണിക്കൂറിനുള്ളില്‍ ഒരു കൊവിഡ് മരണം പോലും ഇല്ലാതെ 17 സംസ്ഥാനങ്ങള്‍

സജീവ കൊവിഡ് കേസുകള്‍ 1.36 ലക്ഷമായി കുറഞ്ഞു

ന്യൂഡല്‍ഹി : ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു കൊവിഡ് മരണം പോലും ഇല്ലാതെ 17 സംസ്ഥാനങ്ങള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെലുങ്കാന, ഒഡിഷ ഉള്‍പ്പടെ രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

സജീവ കൊവിഡ് കേസുകള്‍ 1.36 ലക്ഷമായി കുറഞ്ഞു. 13 സംസ്ഥാനങ്ങളില്‍ പ്രതിദിന മരണം 1 – 5 ഇടയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ആശ്വാസത്തിന് വക നല്‍കുന്നുവെന്നും കേന്ദ്ര വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, മുന്‍നിര പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം ഇന്നലെ രാജ്യത്ത് ആരംഭിച്ചു. ഇതുവരെ 80 ലക്ഷത്തോളം (79,67,647) പേര്‍ കുത്തിവെയ്‌പ്പെടുത്തു. 338 കോടി രൂപയുടെ വാക്‌സിന്‍ ഇന്ത്യ കയറ്റുമതി ചെയ്തതായും കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button