Latest NewsIndia

കർഷകർ കൃഷിയിടത്തിൽ, നഷ്ടത്തിലേക്കു കൂപ്പുകുത്തി സമരത്തിന് നേതൃത്വം നല്‍കുന്ന ഇടനിലക്കാരായ മണ്ഡികള്‍

കാർഷിക നിയമം കർഷകർക്കുള്ളതാണ്, ഇടനിലക്കാർക്കുള്ളതല്ല എന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു

കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നിയമം രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്ക് വേണ്ടി ഉള്ളതാണ് എന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. കർഷകരിൽ നിന്ന് വിളകൾ കുറഞ്ഞ വിലക്ക് വാങ്ങി ഉയർന്ന വിലയിൽ വിറ്റ് ലാഭം കൊയ്യുന്ന മണ്ഡികൾക്കാണ് കനത്ത നഷ്ടമുണ്ടായിരിക്കുന്നത്.

കാർഷിക നിയമങ്ങളിൽ ഒന്നായ കാർഷികോൽപ്പന്നങ്ങളുടെ ഉത്‌പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) നിയമം പ്രാബല്യത്തിൽ വന്നതോടെ മണ്ഡികള്‍ അപ്രസക്തമായെന്നാണ് മധ്യപ്രദേശിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 2020 ൽ അഗ്രിക്കൾച്ചർ മാർക്കറ്റിങ് ബോർഡിന് മണ്ഡികളിൽ നിന്നുള്ള വരുമാനം 88 കോടിയായിരുന്നെങ്കിൽ2021 ജനുവരിയിൽ അത് 29. 26 കോടിയായി ചുരുങ്ങി.

വരുമാന നഷ്ടം 69 ശതമാനം. കാർഷിക നിയമങ്ങൾ നിലവിൽ വന്നാൽ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളും (എപിഎംസി), മൊത്തക്കച്ചവട ചന്തകളും (മണ്ഡി) നിർത്തലാക്കില്ലെന്നു തന്നെയാണ് കേന്ദ്രസർക്കാർ അവകാശപെട്ടത്. അത് തന്നെയാണ് ഇപ്പോൾ ശരിയായിരിക്കുന്നത്.

മണ്ഡികൾ നിലനിർത്തുകയും കർഷകർക്ക് അവരുടെ വിളകൾ ഇഷ്ടമുള്ള മാർക്കറ്റിൽ വിൽക്കാം എന്നുള്ള ഈ നിയമത്തിന്റെ പ്രത്യേകത കണക്കിലെടുത്തു കർഷകർ കൂടുതൽ വില ലഭിക്കുന്ന മറ്റു മാർക്കറ്റിൽ അവരുടെ വിളകൾ വിറ്റതോടെയാണ് ഇത്തരം നഷ്ടം ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

read also: കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും മേജർ രവി, കോണ്‍ഗ്രസില്‍ ചേരുന്നകാര്യം തീരുമാനിച്ചിട്ടില്ല

കാര്‍ഷിക നിയമങ്ങള്‍ക്ക് മുൻപ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിശ്ചിത മണ്ഡികളില്‍ മാത്രമേ വിൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. മണ്ഡികളിൽ കിട്ടുന്നതിനേക്കാൾ ഉയർന്ന വിലയ്ക്ക് മണ്ഡികൾക്ക് പുറത്ത് കാർഷിക ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നതുകൊണ്ട് കർഷകർ അവരുടെ ഉത്പന്നങ്ങൾ മണ്ഡികൾക്ക് പുറത്ത് വിൽക്കുന്നു. ഇതാണ് ഇവിടെ മണ്ഡികൾക്ക് നഷ്ടമുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. കാർഷിക നിയമം കർഷകർക്കുള്ളതാണ്, ഇടനിലക്കാർക്കുള്ളതല്ല എന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button