Latest NewsNewsIndia

വീടിന്റെ ഓട് നീക്കി എട്ടു ദിവസം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെ കുരങ്ങന്മാര്‍ തട്ടിയെടുത്തു

പിന്നീടാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതായി മനസിലായത്

തഞ്ചാവൂര്‍ : എട്ടു ദിവസം മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെ കുരങ്ങന്മാര്‍ തട്ടിയെടുത്തു. വീടിന്റെ ഓട് നീക്കിയാണ് കുരങ്ങന്മാര്‍ കുഞ്ഞുങ്ങളെ തട്ടിയെടുത്തത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മേല്‍ക്കൂരയില്‍ കുരങ്ങന്മാരെ കണ്ട കുഞ്ഞിന്റെ അമ്മ ഭുവനേശ്വരി നിലവിളിച്ചു. പിന്നീടാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതായി മനസിലായത്.

ഭുവനേശ്വരിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി നടത്തിയ പരിശോധനയില്‍ മേല്‍ക്കൂരയില്‍ നിന്നും ഒരു കുട്ടിയെ ലഭിച്ചു. മറ്റൊരു കുട്ടിയെ വീടിന് സമീപത്തെ കിടങ്ങില്‍ നിന്നാണ് കണ്ടെത്തിയത്. രക്ഷപ്പെടുത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മെഡിക്കല്‍ സംഘം സ്ഥലത്തെത്തി കുട്ടിയെ പരിശോധിച്ചു. മാതാപിതാക്കളുടെ പരാതി രജിസ്റ്റര്‍ ചെയ്തെന്നും സംഭവം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button