COVID 19Latest NewsNewsInternational

കോവിഡിന് പിന്നാലെ എബോള പടർന്നു പിടിക്കുന്നു ; മരണസംഖ്യ മൂന്നായി

ഗിനിയ : ലോകത്ത് സർവനാശം വിതച്ച കോവിഡിന് പിന്നാലെ എബോളയും പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. 2013-16 കാലഘട്ടത്തിൽ ഉണ്ടായ രോഗവ്യാപനത്തിന് ശേഷം വീണ്ടും ഗിനിയയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തെക്ക് കിഴക്കൻ മേഖലയിൽ മൂന്ന് പേർ മരണപ്പെടുകയും നാലു പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

Read Also : വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍ ; 2020 ലെ കണക്കുകൾ പുറത്ത്

ഗൗക്കെയിലെ ഒരു ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഏഴു പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് പേർക്കും ജീവൻ നഷ്ടപ്പെട്ടു. വയറിളക്കം, ഛർദ്ദി, രക്തസ്രാവം എന്നീ രോഗലക്ഷണങ്ങൾ ഇവർ പ്രകടിപ്പിച്ചിരുന്നു. ഏഴംഗ സംഘത്തിലെ നാലു പേരെ നിലവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ സ്ത്രീയുടെ ശവസംസ്‌കാര ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. സ്ത്രീയ്ക്ക് എബോള ബാധിച്ചിരുന്നോയെന്ന കാര്യം വ്യക്തമല്ല. രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര ആരോഗ്യ സാഹചര്യങ്ങൾക്ക് അനുസൃതമായി ഗിനിയൻ സർക്കാർ എബോളയെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് വ്യാപനത്തിനിടയിൽ എബോളയും റിപ്പോർട്ട് ചെയ്യപ്പെട്ടത് ആരോഗ്യ പ്രവർത്തകർക്കിടയിൽ കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എബോള കടുതൽ പേരിലേക്ക് വ്യാപിച്ചിട്ടുണ്ടോയെന്നറിയാൻ കൂടുതൽ പരിശോധനകൾ നടത്താനാണ് സർക്കാരിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button