KeralaLatest NewsNews

കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി

കോഴിക്കോട് പ്രതിഷേധക്കാർക്ക് നേരം പൊലീസ് ലാത്തി വീശി

തിരുവനന്തപുരത്തും കോഴിക്കോട്ടും യുവജന മാർച്ചിൽ സംഘർഷം. കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാർജിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉൾപ്പടെ 4പ്രവർത്തകർക്ക് പരുക്കേറ്റു. അതേസമയം, സെക്രട്ടേറിയറ്റിൽ പൊലീസും എംഎസ്എഫ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ നിരവധി പ്രതിഷേധക്കാർക്ക് പരുക്കേറ്റു.

അതേസമയം, പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ തലസ്ഥാനത്ത് മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തി. സമരത്തിനിടെ പല ഉദ്യോഗാർത്ഥികളും കുഴഞ്ഞു വീണു. സർക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നിലപാടിലാണ് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.

എന്നാൽ, ഇല്ലാത്ത ഒഴിവിൽ ആളെ നിയമിക്കാനാണ് സമരം നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു.

എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി സർക്കാർ നീട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. മന്ത്രിസഭാ യോഗത്തിലും ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിച്ചില്ല. എന്നാൽ, വിവിധ വകുപ്പുകളിൽ പത്ത് വർഷം പൂർത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ യോഗം അനുമതി നൽകി. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ, ആ തസ്തിക പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button