Latest NewsIndiaNews

ഭഗവത് ഗീതയും, നരേന്ദ്ര മോദിയുടെ ചിത്രവുമായി ബഹിരാകാശത്തേയ്ക്ക് കുതിയ്ക്കാന്‍ തയ്യാറെടുത്ത് ഇന്ത്യയുടെ കൃത്രിമോപഗ്രഹം

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിയ്ക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി : ഇതുവരെ കാണാത്ത ഒരു കൃത്രിമോപഗ്രഹ ലോഞ്ചിംഗിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളുമായി എസ്ഡി സാറ്റലൈറ്റ് എന്ന കൃത്രിമോപഗ്രഹം വിക്ഷേപിക്കാനാണ് ഇന്ത്യ തയ്യാറെടുത്തിരിക്കുന്നത്. ഈ മാസം അവസാനമാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് പി.എസ്.എല്‍.വിയില്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണം.

സതീഷ് ധവാന്‍ സാറ്റലൈറ്റ് എന്നാണ് എസ്.ഡി സാറ്റലൈറ്റിന്റെ പൂര്‍ണരൂപം. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ധവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം സ്പേസ് കിഡ്‌സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ടോപ്പ് പാനലില്‍ പ്രധാനമന്ത്രി മോദിയുടെ പേരും പടവും നല്‍കും. ഭഗവത് ഗീതയുടെ ഒരു കോപ്പിയും ഈ സാറ്റലൈറ്റില്‍ അയക്കുമെന്ന് സി.ഇ.ഒ ഡോ. ശ്രീമതി കേശന്‍ പറഞ്ഞു.

25000 പേരുകളും ബഹരികാശത്തേക്ക് അയക്കുന്നുണ്ട്. ഇതില്‍ 1000 എണ്ണം വിദേശരാജ്യത്ത് നിന്നാണ്. ചെന്നൈയിലെ ഒരു സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും പേര് നല്‍കി ഫെബ്രുവരി 28നാണ് പിഎസ്എല്‍വി സി-51 ദൗത്യം നിശ്ചയിച്ചിരിക്കുന്നത്

മൂന്ന് സൈന്റിഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്. ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്‌നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ബഹിരാകാശ രംഗത്തെ സ്വകാര്യ നിക്ഷേപത്തിന് അനുമതി നല്‍കിയ ശേഷം ഇത് ആദ്യമായാണ് രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപുകളുടെ കൃത്രിമോപഗ്രഹം ഐ.എസ്.ആര്‍.ഒ ബഹിരാകാശത്ത് എത്തിക്കാന്‍ ഒരുങ്ങുന്നത്. ഈ ദൗത്യത്തില്‍ ബ്രസീലിന്റെ പ്രധാന ഉപഗ്രഹത്തോടൊപ്പം ഏതാണ്ട് 20 ചെറു കൃത്രിമോപഗ്രഹങ്ങളും ബഹിരാകാശത്ത് എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button