Latest NewsKeralaNews

അഭയ കേസ്; പ്രതികളുടെ ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്

അഭയ കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ തോമസ് എം കോട്ടൂർ, സെഫി എന്നിവർ നൽകിയ ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി കോടതി മാറ്റി. കേസിൽ നിലപാട് അറിയിക്കാൻ കൂടുതൽ സാവകാശം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ 49-ാം സാക്ഷി അടയ്ക്കാരാജുവിന്റെ മൊഴി അവിശ്വസനീയമാണെന്നും വിചാരണ കോടതി കൊലക്കുറ്റം ചുമത്തിയത് നിയമപരമല്ലെന്നുമാണ് പ്രതികൾ ഹർജിയിൽ പറയുന്നത്.

കഴിഞ്ഞ ഡിസംബർ 23 നായിരുന്നു തിരുവനന്തപുരം സിബിഐ കോടതി തോമസ് എം കോട്ടൂരിന്ഇരട്ട ജീവപര്യന്തം തടവും, സെഫിയ്ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button