Latest NewsNews

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; 637 പേര്‍ അറസ്റ്റില്‍

ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 637 പേരെ അധികൃതര്‍ അറ്സ്റ്റ് ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനിലേയ്ക്ക് റഫര്‍ ചെയ്തു.ഇന്ന് അറസ്റ്റിലായതില്‍ 557 പേര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ്. 59 പേര്‍ വാഹനത്തിലെ ആളുകളുടെ പരിധി ലംഘിച്ചതിനുമാണ് പിടിയിലായത്.

read also : യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

സാമൂഹിക അകലം പാലിക്കാത്തതിന് ആറു പേരെയും ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് ആറു പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒന്‍പത് പേരെയും ഇന്ന് പിടികൂടി. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 13,426 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button