Latest NewsNewsIndia

രാജ്യത്ത് വീണ്ടും ഭൂചലനം , റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി

പാട്‌ന : ബിഹാറിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 9.23 ഓടെ തലസ്ഥാന നഗരിയായ പാട്‌നയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read Also : ഇന്ധനവില വീണ്ടും കൂടി , പെട്രോൾ വില സർവകാല റെക്കോർഡിൽ

നളന്ദയിൽ നിന്നും 20 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി. മൂന്ന് സെക്കന്റോളം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് പാട്‌നയിലെ ജനങ്ങൾ പറയുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി ഇടയ്ക്കിടെ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button