Latest NewsKeralaNattuvarthaNews

മധുരയിലേക്ക് സർവീസ് ഇല്ല ; പ്രതിഷേധവുമായി യാത്രക്കാർ

റെയിൽവേ ബോർഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്

പുനലൂർ: ഗുരുവായൂർ – പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് മധുരയിലേക്ക് നീട്ടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കോവിഡ് മൂലം 11 മാസം നിർത്തിവച്ചിരുന്ന സർവീസ് ഈ മാസം 3നാണ് പുനരാരംഭിച്ചത്. എന്നാൽ ഇതുവരെ സർവീസ് നീട്ടുന്നതിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മധുരയിലേക്ക് സർവീസ് നീട്ടിയാൽ എറണാകുളം – കൊല്ലം – ചെങ്കോട്ട ഭാഗത്തുള്ളവർക്ക് മധുരയിലേക്ക് പോകാൻ പകൽ സമയ സർവീസ് ലഭിക്കും.മധുര – വിരുദ്നഗർ – ചെങ്കോട്ട ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകാവാനും സാധിക്കും.

റെയിൽവേ ബോർഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. എംപിമാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button