Latest NewsNewsEntertainmentInternationalBusinessTechnology

ഇനി ഗൂഗിളും ഫെയ്‌സ്ബുക്കും പണം കൊടുത്തു വാർത്ത വാങ്ങിക്കണമെന്ന് ഓസ്‌ട്രേലിയ

വാർത്തകളിലൂടെ രണ്ട് ഓൺലൈൻ ഭീമൻമാരും വാരികൂട്ടുന്നത് കോടിക്കണക്കിന് രൂപ

കാൻബറ : വാർത്ത പങ്കുവെയ്ക്കുന്നതിന് മുമ്പ് ഗൂഗിളും ഫെയ്‌സ്ബുക്കും പണം ഈടാക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ ഓസ്‌ട്രേലിയ ഭേദഗതി വരുത്തും.വാർത്തകളുടെ ലിങ്ക് ക്ലിക്ക് ചെയ്ത് പണം നല്കുന്നതിന് പകരം ഒറ്റത്തുകയായി ഇനി പ്രതിഫലം നല്‌കേണ്ടിവരും. ഇത്തരത്തിൽ ഭേദഗതി വരുത്തിയുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തും.

വാർത്തകളിലൂടെ രണ്ട് ഓൺലൈൻ ഭീമൻമാരും കോടിക്കണക്കിന് രൂപയാണ് ഓസ്‌ട്രേലിയയിൽ നിന്നും വാരികൂട്ടുന്നത്. എന്നാൽ, ഈ വാർത്തകൾ തയ്യാറാക്കുന്ന മാധ്യമങ്ങളടക്കമുള്ള പ്രസാധകർക്ക് ഇതിന്റെ മെച്ചം ലഭിക്കുന്നില്ല. വാർത്ത തയ്യറാക്കുന്നവർക്കും ലാഭത്തിന്റെ ഒരു വിഹിതം ലഭിക്കുന്ന രീതിയിൽ ഒട്ടേറെ രാജ്യങ്ങളിൽ നിയമം നിലവിൽ വന്നു കഴിഞ്ഞു.

ഇതോടെയാണ് ഈ വഴിയിലേക്ക് ഓസ്‌ട്രേലിയൻ സർക്കാരും നടപടികളുമായി മുന്നോട്ടുപോവുന്നത്. നിയമം നടപ്പാക്കിയാൽ ഓസ്‌ട്രേലിയയിൽ ഗൂഗിൾ സെർച്ച് സേവനം നിർത്തലാക്കുമെന്ന് ഗൂഗിളും വാർത്തകൾ ഷെയർ ചെയ്യുന്നതിൽ നിന്ന് ഓസ്‌ട്രേലിയക്കാരെ വിലക്കുമെന്ന് ഫെയ്‌സ്ബുക്കും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതവഗണിച്ച് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുമെന്നാണ് സർക്കാർവൃത്തങ്ങൾ നല്കുന്ന സൂചന.

 

shortlink

Post Your Comments


Back to top button