KeralaLatest NewsNews

‘ഐഎഫ്എഫ്‌കെ വിവാദം; സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം’?: കമൽ

മേളയിലേയ്ക്കുള്ള ക്ഷണം സലിം കുമാർ നിരസിച്ചു

രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് സലിം കുമാറിനെ നേരിട്ട് ക്ഷണിക്കാൻ തയാറായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിംകുമാറിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് സലിം കുമാർ പറയണമെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.

”ചലച്ചിത്ര മേളയിലേയ്ക്ക് സലിം കുമാറിനെ ആരും ക്ഷണിച്ചില്ലെന്നാണ് പരാതി. അദ്ദേഹത്തെ താൻ നേരിട്ട് ക്ഷണിക്കാൻ താൻ തയാറായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ അക്കാര്യം പറഞ്ഞതുമാണ്. അതിനുള്ള അവസരമാണ് സലിം കുമാർ നഷ്ടമാക്കിയത്. ആർക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെൽ ക്ഷമ ചോദിക്കാൻ തയാറായിരുന്നു”- കമൽ പറഞ്ഞു.

അതേസമയം, മേളയിലേയ്ക്കുള്ള ക്ഷണം സലിം കുമാർ നിരസിച്ചു. തന്നെ ഒഴിവാക്കിയതിന് പിന്നിൽ അവർക്ക് ലക്ഷ്യമുണ്ടാകുമെന്നും ലക്ഷ്യമിട്ടവർ വിജയിക്കട്ടെയെന്നും സലിം കുമാർ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button