KeralaLatest NewsNews

‘പിന്‍വാതില്‍ നിയമനങ്ങളിലെ മുന്‍ഗാമി’; സുനില്‍ പി. ഇളയിടത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി കെ. സുരേന്ദ്രന്‍

കേരളത്തില്‍ നവോത്ഥാനം കൊണ്ടുവരാന്‍ ഏറ്റവും മികച്ച അവസരം ശബരിമല സ്ത്രീപ്രവേശനമാണെന്ന് തെക്കു മുതല്‍ വടക്കുവരെ സിപിഎമ്മിനായി പാടിനടന്നയാളാണ് ഇളയിടം.

തിരുവനന്തപുരം: അധ്യാപകനും മുന്‍ ദേശാഭിമാനി ജീവനക്കാരനുമായ സുനില്‍ പി. ഇളയിടത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിന്‍വാതില്‍ നിയമനങ്ങളിലെ മുന്‍ഗാമിയാണ് സുനില്‍ പി ഇളയിടമെന്ന അഭിനവബുദ്ധിജീവി.

1998ല്‍ സംസ്‌കൃതസര്‍വകലാശാലയില്‍ മലയാളം ലക്ചറര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖ പരീക്ഷയില്‍ കൃത്രിമം കാട്ടിയാണ് ഇളയിടത്തിന് നിയമനംനല്‍കിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പിഎച്ച്‌ഡി, എംഫില്‍, നെറ്റ്, ജെആര്‍എഫ് ഉള്‍പ്പെടെ ഉന്നതബിരുദങ്ങളുള്ള മറ്റു പലരെയും പിന്തള്ളി എം.എ മാത്രമുള്ള സുനില്‍ പി ഇളയിടത്തിന് നിയമനം നല്‍കിയത് ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനാണ് എന്ന ‘അധികയോഗ്യത ‘യുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വീണുടയുന്ന നവോത്ഥാന വിഗ്രഹം

പിണറായി വിജയനു ശേഷം കേരളത്തിലെ നവോത്ഥാനനായകനാര് എന്ന് പിഎസ്സി പരീക്ഷയില്‍ ചോദിച്ചാല്‍ നസീമും ശിവരഞ്ജിത്തും പോലും കോപ്പിയടിക്കാതെ ഉത്തരമെഴുതും, കാലടി സര്‍വകലാശാലയിലെ സുനില്‍ പി ഇളയിടം മാഷാണതെന്ന്. കേരളത്തില്‍ നവോത്ഥാനം കൊണ്ടുവരാന്‍ ഏറ്റവും മികച്ച അവസരം ശബരിമല സ്ത്രീപ്രവേശനമാണെന്ന് തെക്കുമുതല്‍ വടക്കുവരെ സിപിഎമ്മിനായി പാടിനടന്നയാളാണ് ഇളയിടം. ബിജെപിയും സംഘപരിവാറുമാണ് കേരളനവോത്ഥാനത്തിന് തടസം നില്‍ക്കുന്നതെന്നായിരുന്നു ഇളയിടം പ്രഭാഷണങ്ങളുടെ ചുരുക്കം.സംഘപരിവാറിന്റെ ‘അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ ‘ അദ്ദേഹം കത്തിക്കയറുകയായിരുന്നു. കേരളത്തിന്റെ നീതിബോധത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെയും മുന്നണിപ്പോരാളികളാണ് കനകദുര്‍ഗയും ബിന്ദുവും എന്നായിരുന്നു ഇളയിടത്തിന്റെ വീക്ഷണം.

Read Also: 31 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരിലെ ക്ഷേത്രം തുറന്നു; മോദിയെ അഭിനന്ദിച്ച്‌ പണ്ഡിതര്‍

പാര്‍ട്ടിയിലെ ബുദ്ധിജീവിയായതുകൊണ്ട് വിശ്വാസികളെ തല്ലാന്‍ അദ്ദേഹം നേരിട്ടിറങ്ങിയില്ല, ആഹ്വാനം ചെയ്തതതേയുളളൂ.ഹിന്ദുത്വത്തെ നേരിടല്‍ ‘റെട്ടറിക്ക് തലത്തില്‍ ‘ നിന്നും സാമൂഹ്യശാസ്ത്രപരമായ സ്ഥിരീകരണത്തിന്റെ തലത്തിലേക്ക് എത്തേണ്ടതുണ്ടെന്ന സുനില്‍മാഷിന്റെ നിരീക്ഷണത്തെ കയ്യടികളോടെയാണ് സഖാക്കള്‍ സ്വീകരിച്ചത്.  മഹാഭാരതത്തെ മാര്‍ക്‌സിസ്റ്റ് വീക്ഷണകോണില്‍ അവതരിപ്പിച്ച മഹാനാണ് ഇളയിടം !

shortlink

Related Articles

Post Your Comments

Related Articles


Back to top button