KeralaLatest NewsNews

ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നത് മതസൗഹാര്‍ദം കണക്കിലെടുത്തുവേണം : പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും കര്‍ശന വ്യവസ്ഥകള്‍ വരുന്നു. സംസ്ഥാന സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. ആരാധനാലയം സ്ഥാപിക്കുന്നത് ആ പ്രദേശത്തെ മതസൗഹാര്‍ദവും ക്രമസമാധാനവും തകരാന്‍ ഇടയാക്കുമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആ നിര്‍മ്മാണം തടയണം. പകരം മറ്റേതെങ്കിലും ഇടങ്ങളിലേക്ക് ആരാധനാലയം മാറ്റണം.

Read Also : സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം കുത്തനെ ഉയര്‍ത്തി പിണറായി സര്‍ക്കാര്‍

മുന്‍കൂര്‍ അനുമതിയില്ലാതെ ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും നവീകരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കരുത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
ആരാധനാലയങ്ങളുടെ പുനരുദ്ധാരണം പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം മാറ്റിവെച്ച ശേഷമേ നിര്‍മ്മാണവും നവീകരണവും പാടുള്ളൂ എന്നും ആഭ്യന്തര  അഡിഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ  ഉത്തരവില്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button