Latest NewsKeralaNews

‘അഴിമതിക്കാരായ പൊലീസുകാരുടെ വിവരങ്ങൾ പുറത്തുവരുന്നതിൽ എന്താണ് തെറ്റ്’?; ഹൈക്കോടതി

വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ അലംഭാവം പാടില്ല

അഴിമതിക്കാരായ പൊലീസുകാരുടെ വിവരങ്ങൾ പുറത്തുവരുന്നതിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി. വിവരാവകാശ നിയമം നടപ്പാക്കുന്നതിലെ അലംഭാവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. അഴിമതിക്കാരായ പൊലീസുകാരുടെ വിവരം ലഭിക്കാൻ പൗരനുള്ള അവകാശം മാനിക്കണമെന്നും പൊലീസിന് കോടതി നിർദേശം നൽകി.

അഴിമതിക്കാരും സ്ത്രീപീഡകരുമായ പൊലീസുകാരുടെ വിവരം പരാതിക്കാരന് നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ പൊലീസ് സമർപ്പിച്ച ഹർജിയിലാണ് കോടതി വിമർശനം. വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ അലംഭാവം പാടില്ല. വിവരം ലഭിക്കാൻ പൗരനുള്ള അവകാശം മാനിക്കണമെന്നും കോടതി വ്യക്തമാക്കി. അഴിമതിക്കാരായ പൊലീസുകാരുടെ വിവരങ്ങൾ പുറത്തുവരുന്നതിൽ എന്താണ് തെറ്റ്. ഇവയെല്ലാം ജനമറിയേണ്ടതാണ്. അറസ്റ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് മാധ്യമങ്ങളിലൂടെ വിളിച്ചു പറയാറുണ്ട്. ഇതേ കാര്യം പൊലീസിനും ബാധകമല്ലേയെന്ന് കോടതി ആരാഞ്ഞു.

ക്രൈം റെക്കോർഡ്‌സ് ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് എന്തിനാണ്. മനുഷ്യാവകാശ ധ്വംസനവും അഴിമതിയും മറച്ചു വയ്ക്കാൻ വിവരാവകാശ നിയമത്തെ മറയാക്കരുതെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button