Latest NewsIndia

സ്ത്രീകള്‍ക്ക് ജോലിയില്‍ 33 ശതമാനം സംവരണം, ബംഗാളിനെ ‘സൊണാര്‍ ബംഗ്ലാ’ ആക്കും : വമ്പൻ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

ബംഗാളിനെ 'സൊണാര്‍ ബംഗ്ലാ' ആക്കാനുളള ബി.ജെ.പിയുടെ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്.

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഈ പോരാട്ടം ഞങ്ങളുടെ ബൂത്ത് പ്രവര്‍ത്തകരും തൃണമൂലിന്റെ സിന്‍ഡിക്കേറ്റും തമ്മിലാണ്. മമതാ സര്‍ക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യം. പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബംഗാളിനെ ‘സൊണാര്‍ ബംഗ്ലാ’ ആക്കാനുളള ബി.ജെ.പിയുടെ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്.

പശ്ചിമബംഗാളിന്റെ സാഹചര്യങ്ങളില്‍, സംസ്ഥാനത്തെ ദരിദ്രരുടെ അവസ്ഥയില്‍, സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയില്‍, മാറ്റം കൊണ്ടുവരിക എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഉംഫുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Post Your Comments


Back to top button