Latest NewsIndiaNews

ലഡാക്ക് അതിർത്തിയിൽ കെ -9 വജ്ര പീരങ്കികൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ

ശ്രീനഗർ : പുതിയതായി കരസനേയുടെ ഭാഗമാക്കിയ കെ -9 വജ്ര പീരങ്കികൾ ലഡാക്കിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ദിവസങ്ങൾക്ക് മുൻപ് 100 കെ -9 വജ്ര പീരങ്കികളാണ് കരസേന മേധാവി മേജർ ജനറൽ എംഎം നരവനെ സേനയുടെ ഭാഗമാക്കിയത്. ഇതിൽ നിന്നും മൂന്ന് എണ്ണമാണ് ലഡാക്കിൽ വിന്യസിക്കുക.

Read Also :   ക്രിക്കറ്റ് താരം ക്രീസിൽ കുഴഞ്ഞുവീണ് മരിച്ചു ; വീഡിയോ പുറത്ത് 

ഉയർന്ന മേഖലകളിൽ വിന്യസിക്കാനായി പീരങ്കികൾ ലഡാക്കിലെ ലേയിൽ എത്തിച്ചുണ്ട്. ഉടൻ തന്നെ ഇവിടെ നിന്നും ലഡാക്കിലെ ഉയർന്നതും തന്ത്രപ്രധാനവുമായ മേഖലകളിലേക്ക് കൊണ്ടു പോകും. പരിശീലനത്തിൽ പീരങ്കികളുടെ പ്രകടനത്തിനനുസരിച്ച് കൂടുതൽ പീരങ്കികൾ ലഡാക്കിൽ വിന്യസിക്കാനാണ് സൈന്യത്തിന്റെ നീക്കം.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പീരങ്കികളാണ് വജ്ര. ദക്ഷിണ കൊറിയൻ കമ്പനിയുടെ സഹകരണത്തോടെ കെ -9 വജ്ര മുംബൈയിലെ ലാർസൺ ആന്റ് ടർബോയാണ് നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ കെ.9 തണ്ടർ പീരങ്കികളുടെ വകഭേദമാണ് കെ -9 വജ്ര .സെൽഫ് പൊപ്പല്ലെഡ് തോക്കുകളോട് കൂടിയ പീരങ്കികൾക്ക് 38 കിലോമീറ്റർ അകലെയുള്ള ഏത് ലക്ഷ്യവും തകർക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button