Latest NewsNewsIndia

ക്രിക്കറ്റ് താരം ക്രീസിൽ കുഴഞ്ഞുവീണ് മരിച്ചു ; വീഡിയോ പുറത്ത്

പുനെ : ക്രിക്കറ്റ് കളിക്കിടെ ക്രീസിൽ കുഴഞ്ഞു വീണ് ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. പുനെ ജില്ലയിലെ ജുന്നാർ ടെഹ്സിലിൽ വച്ചു നടന്ന കളിക്കിടെ ആയിരുന്നു സംഭവം. കളിക്കളത്തിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിലത്തേക്ക് ഇരുന്ന താരം ഉടൻ തന്നെ പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

Read Also : മഥുര ക്ഷേത്ര ഭൂമിയിലെ മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച് യാദവ സമൂഹം

നാൽപത്തിയേഴ് വയസുള്ള ബാബു നാൽവാഡേയാണ് മരിച്ചത്. കുഴഞ്ഞു വീണ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button