CinemaMollywoodLatest NewsNewsEntertainment

ബിലാൽ ഉടനെയില്ല: മമ്മൂട്ടിയുടെ ഭീഷ്മപർവ്വം തിങ്കാളാഴ്ച മുതൽ

മമ്മൂട്ടി നായകനായി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വം തിങ്കളാഴ്ച എറണാകുളത്ത് ആരംഭിക്കും. മമ്മൂട്ടിയോടൊപ്പം മലയാളത്തിലെ മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. അമൽ നീരദ് പ്രൊഡക്ഷന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും അമൽ നീരദ് തന്നെയാണ് നിർവ്വഹിക്കുന്നത്.

ഇവർ ഒരുമിച്ച ‘ബിഗ്‌ബി’യുടെ സീക്വൽ ആയ ‘ബിലാൽ’ ആയിരുന്നു അമൽ നീരദ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം. എന്നാൽ പല വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കേണ്ട ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ബിലാൽ’ അപ്രതീക്ഷിതമായി വന്ന കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. അതിനെത്തുടർന്ന് എറണാകുളത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കാവുന്ന ഒരു ചിത്രത്തിലേക്ക് എത്തുകയായിരുന്നു അമൽ.

ജോഫിൻ ടി ചാക്കോയുടെ ‘ദ പ്രീസ്റ്റ്’, സഞ്ജയ്-ബോബി ടീം രചന നിർവ്വഹിച്ച ‘വൺ’ എന്നിവയാണ് മമ്മൂട്ടിയുടെ നിർമ്മാണം പൂർത്തിയായ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button