MollywoodLatest NewsKeralaCinemaNewsEntertainmentHollywood

ജോർജുകുട്ടി വീണ്ടും തെലുങ്ക് സംസാരിക്കും: സംവിധാനം ജീത്തു ജോസഫ്

ഓ.ടി.ടി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം 2. റിലീസായി മണിക്കൂറുകൾക്കുള്ളിൽ വ്യാജപതിപ്പ് ടെലഗ്രാമിൽ വന്നതും വാർത്തയായിരുന്നു. സീക്വലിലെ ആദ്യ ചിത്രം പല ഭാഷകളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതിൽ മിക്കവയും വലിയ വിജയവും ആയിരുന്നു.

ആദ്യ ഭാഗത്തെപ്പോലെ തന്നെ രണ്ടാം ഭാഗവും വൻ വിജയമാകുന്നു. റിലീസായി ഇരുപത്തിനാല് മണിക്കൂറുകൾ തികയുന്നതിന് മുന്നേ അണിയറ പ്രവർത്തകരിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു വാർത്തയാണ്.

ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ വെങ്കിടേഷാണ് നായകനായി എത്തിയത്. രണ്ടാം ഭാഗത്തിലും വെങ്കിടേഷ് തന്നെയാവും നായകനായി എത്തുന്നത്. ആദ്യ ഭാഗത്തിൽ നായികയായി അഭിനയിച്ച മീന രണ്ടാം ഭാഗത്തിലും അഭിനയിക്കും. മലയാളത്തിൽ ആശാ ശരത് ചെയ്ത വേഷം തെലുങ്കിൽ നദിയ മൊയ്തുവാണ് ചെയ്തത്.

ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് നടി ശ്രീപ്രിയയായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന രണ്ടാം ഭാഗത്തിന്റെ സംവിധാനം ജീത്തു ജോസഫ് തന്നെ നിർവ്വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button